'ആരാ..എന്തിനാ മുതലാളിയെ വിളിക്കുന്നത്?'; അപരിചിത നമ്പറുകൾ വിളിയുടെ കാരണം ഐഫോണിനെ ബോധിപ്പിക്കണം, പുതിയ ഫീച്ചർ

പുതിയ ഫീച്ചർ പ്രകാരം യൂസറിന്റെ ഫോണില്‍ സേവ് ചെയ്യാത്ത നമ്പറില്‍ നിന്ന് കോളുകള്‍ വന്നാല്‍ അവ പരിശോധിച്ച ശേഷമാവും യൂസറിലേക്ക് കോൾ എത്തിക്കുക

ഏറെ ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാന്‍ഡാണ് ഐഫോണ്‍. ഐഫോണിന്റെ ഓരോ അപ്‌ഡേറ്റഡ് വേര്‍ഷന്‍സിനെയും വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. യൂസറിന്റെ സുരക്ഷിതത്വത്തിന് വളരെ പ്രാധാന്യം നല്‍കുന്നതിലും ഐഫോണ്‍ പേര് കേട്ടതാണ്. ഇപ്പോഴിതാ സ്പാം കോളുകളില്‍ നിന്ന് യൂസറിന് സുരക്ഷയൊരുക്കാന്‍ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഐഫോണ്‍. പുതിയ ഫീച്ചർ പ്രകാരം യൂസറിന്റെ ഫോണില്‍ സേവ് ചെയ്യാത്ത നമ്പറില്‍ നിന്ന് കോളുകള്‍ വന്നാല്‍ അവ പരിശോധിച്ച ശേഷമാവും യൂസറിലേക്ക് കോൾ എത്തിക്കുക. ഇനി സ്പാമാണ് വരുന്ന കോളെന്ന് മനസിലാക്കിയാല്‍ ആ കോള്‍ വന്നത് പോലും യൂസറേ അറിയിക്കില്ലായെന്ന് ചുരുക്കം.

എങ്ങനെയാണ് പുതിയ അപ്‌ഡേറ്റ് പ്രവര്‍ത്തിക്കുന്നത് ?

ആദ്യം തന്നെ ഈ ഫീച്ചര്‍ ഒരു നിര്‍ബന്ധിത ഫീച്ചറല്ലെന്ന് മനസിലാക്കുക. നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഓപ്ഷന്‍ മാത്രമാണ് ഇത്. അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള അനാവശ്യ കോളുകള്‍ ഒഴിവാക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. ഇതിനായി കോള്‍ സ്‌ക്രീനിംഗ് ഓപ്ഷന്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഈ ഓപ്ഷന്‍ ഓണ്‍ ചെയ്താല്‍ ആദ്യം ഐഫോണ്‍ തന്നെ നിങ്ങള്‍ക്ക് വരുന്ന സേവഡ് അല്ലാത്ത കോണ്‍ഡാക്ടില്‍ നിന്നുള്ള കോളുകള്‍ അറ്റെന്‍ഡ് ചെയ്യും. നിങ്ങളുടെ പേര്, വിളിയുടെ കാരണം എന്നിവ ബോധ്യപ്പെടുത്താന്‍ ആവശ്യപ്പെടും ഈ സമയം സ്പാം നമ്പറുകളാണെങ്കില്‍ അവയ്ക്ക് ഈ കോള്‍ ടെസ്റ്റ് പാസായി മുന്നിലേക്ക് പോകാന്‍ കഴിയില്ല. അതേസമയം, സേവ് ചെയ്യാത്ത നമ്പറില്‍ നിന്ന് മറ്റൊരാള്‍ ഏതെങ്കിലും ആവശ്യ പ്രകാരം വിളിക്കുകയാണെങ്കില്‍ ഐഫോണ്‍ ഈ കോള്‍ യൂസറിലേക്ക് എത്തിക്കുന്നു. ഈ സമയം കോളിന് പിന്നിലെ കാരണവും യൂസറിന് ഡിസ്‌പ്ലേയില്‍ കാണാന്‍ സാധിക്കുമെന്നതാണ് ഗുണം.

എങ്ങനെയാണ് ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യേണ്ടത്?

കോള്‍ സ്‌ക്രീനിംഗ് ഓപ്ഷന്‍ ആക്ടിവേറ്റ് ആക്കാനായി ആദ്യം നിങ്ങള്‍ ഫോണിലെ സെറ്റിംഗ് ആപ്പിലേക്ക് പോവുക. ഇതിലെ ഫോണ്‍ ആപ്പില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ക്ക് സ്‌ക്രീന്‍ അണ്‍നോണ്‍ കോളേഴ്‌സ് എന്ന സെക്ഷന്‍ കാണാന്‍ സാധിക്കും. ഇവിടെ ആസ്‌ക് റീസണ്‍ ഫോര്‍ കോളിംഗ് ഫീച്ചര്‍ കാണാന്‍ സാധിക്കും. ഇത് സെലക്ട് ചെയ്താല്‍ ഫീച്ചര്‍ ലഭ്യമാകും. ios26 ല്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഐഫോണിലും ഈ ഫീച്ചര്‍ ലഭ്യമാണ്.

Content Highlights- New feature lets iPhone know the reason for the call from unknown numbers

To advertise here,contact us