മസ്‌കിൻ്റെ റോബോട്ട് വരെ രാവിലെ എഴുന്നേറ്റ് നടക്കുന്നു; മടിയുള്ളവ‍ർക്ക് വരെ അസൂയ തോന്നുന്ന വീഡിയോയുമായി ടെസ്‌ല

യഥാര്‍ത്ഥ ലോകത്തെ ആശ്രയിക്കാനുള്ള റോബോട്ടിന്റെ കഴിവാണിതെന്ന് മസ്‌ക്

പൊതുവേ രാവിലെ എഴുന്നേറ്റ് നടക്കുന്നയാളുകളെയല്ലേ നാം കാണാറുള്ളത്. വീട്ടിലെ വളര്‍ത്തു മൃഗങ്ങളെ നടത്തിക്കുന്ന കാഴ്ചയും ദിവസേന കാണാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി തന്റെ കമ്പനി വികസിപ്പിച്ചെടുത്ത റോബോട്ടിന്റെ നടത്തത്തെയാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന് ലോകത്തിനോട് പങ്കുവെക്കാനുള്ളത്. ടെസ്‌ല വികസിപ്പിച്ചെടുത്ത ഒപ്റ്റിമസ് റോബോട്ട് വിജയകരമായി നടക്കുന്ന വീഡിയോയാണ് മസ്‌ക് സാമൂഹ്യ മാധ്യമമായ എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്.

Daily walks help clear your mind pic.twitter.com/dUsW58trS6

സമതലമല്ലാത്ത, കുത്തനെ കയറിയും ഇറങ്ങിയുമുള്ള ഒരു സ്ഥലത്താണ് റോബോട്ട് നടക്കുന്നത്. ദിവസവും നടക്കുന്നത് നിങ്ങളുടെ മനസ് വൃത്തിയാക്കുമെന്ന ക്യാപ്ഷനോട് കൂടി ടെസ്ല തന്നെയാണ് വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ മസ്‌ക് പങ്കുവെക്കുകയായിരുന്നു.

Optimus can now walk on highly variable ground using neural nets to control its electric limbs. Join @Tesla if you want to work on interesting real-world AI systems. https://t.co/C8J90Age5Y

മനുഷ്യ സഹായമില്ലാതെ അവയവങ്ങളെ നിയന്ത്രിക്കാന്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്കിലാണ് റോബോട്ട് പ്രവര്‍ത്തിച്ചതെന്ന് മസ്‌ക് വ്യക്തമാക്കി. യഥാര്‍ത്ഥ ലോകത്തെ ആശ്രയിക്കാനുള്ള റോബോട്ടിന്റെ കഴിവാണ് ഇത് വ്യക്തമാക്കിയതെന്നും മസ്‌ക് പറഞ്ഞു. താന്‍ ഇതേ സ്ഥലത്ത് നടന്നപ്പോള്‍ തെന്നിപ്പോയിരുന്നുവെന്നും എന്നാല്‍ ഒപ്റ്റിമസ് സുഖമായി നടക്കുന്നുവെന്നും ഒപ്റ്റിമസ് എഞ്ചിനീയറിങ്ങിന്റെ വൈസ് പ്രസിഡന്റ് മിലാന്‍ കോവാകും പറഞ്ഞു.

ഒപ്റ്റിമസിന് കണ്ണ് കാണില്ലെന്നും വിഷന്‍ ഉടനടി ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ എറിഞ്ഞു കൊടുക്കുന്ന ടെന്നീസ് ബോളുകള്‍ കൃത്യമായി പിടിക്കുന്ന ഒപ്റ്റിമസിന്റെ വീഡിയോയും ടെസ്ല പങ്കുവെച്ചിരുന്നു.

Content Highlights: Elon Musk shares Optimus Robot video in X

To advertise here,contact us