കാറിനെ പോലെ ഇനി വിമാനത്തിനും എയർബാഗ്? വിമാനം അപകടത്തിൽപ്പെട്ടാലും രക്ഷപ്പെടാൻ ക്രാഷ് പ്രൂഫ് ആശയവുമായി എൻജിനീയർ

അഞ്ച് വർഷത്തിനുള്ളിൽ, റീബെർത്ത് പരീക്ഷിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും യഥാർത്ഥ വിമാനങ്ങളിൽ ഉപയോഗിക്കപ്പെടുകയും ചെയ്യണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നതായി എഞ്ചിനീയർമാർ പറഞ്ഞു

വിമനയാത്രകൾ സുഖകരമാണെങ്കിലും ഈ അടുത്തിടെ ഉണ്ടായ അപകട വാർത്തകൾ പലരിലും ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. എന്നാൽ കാറിനെ പോലെ വിമാനങ്ങൾക്കും അപകടങ്ങളുടെ ആഘാതം കുറയ്ക്കാനായി എയർ ബാ​ഗ് ഉണ്ടായിരുന്നെങ്കിലോ ? അത്തരത്തിലൊരു ആശയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ ചർച്ചയാവുന്നത്. വിമാനങ്ങളെ 'ക്രാഷ് പ്രൂഫ്' ആക്കുന്നതിനായി രണ്ട് എഞ്ചിനീയർമാർ ഒരു AI- പവർഡ് സുരക്ഷാ സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ഇതിന് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് ലഭിക്കുന്നുണ്ട്. ചിലർക്ക് ഇതിൽ മതിപ്പുണ്ടെങ്കിലും മറ്റുള്ളവർ ഇത് തികച്ചും വിചിത്രമായി തോന്നുന്നുവെന്ന് പറയുന്നു.

വിമാനത്തിനായി AI-യിൽ പ്രവർത്തിക്കുന്ന എയർബാഗ് പോലുള്ള ഷീൽഡിനുള്ള ഒരു ഡിസൈനാണ് ഇവ‍ർ പുറത്ത് വിട്ടിരിക്കുന്നത്. അഹമ്മദാബാദിൽ എയർ ഇന്ത്യ അപകടത്തിൽ 260 പേരുടെ ജീവൻ അപഹരിച്ച ഭീകരമായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആശയം വികസിപ്പിച്ചെടുത്തതെന്നും അവർ‌ കൂട്ടിച്ചേർത്തു. "റീബർത്ത്" എന്നാണ് ഈ പദ്ധതിയുടെ പേര്, കൂടാതെ അവർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വർക്കിംഗ് മോഡലുകൾ ഉടൻ തന്നെ "പരീക്ഷിക്കാനും അംഗീകരിക്കാനും" കഴിയുമെന്ന് ടെക്കികൾ പ്രതീക്ഷിക്കുന്നു.

എഷെൽ വസീമും ധർഷൻ ശ്രീനിവാസനും എന്ന രണ്ട് എഞ്ചിനീയർമാരാണ് ജെയിംസ് ഡൈസൺ അവാർഡിന് "പ്രൊജക്റ്റ് റീബർത്ത്" സമർപ്പിച്ചത്.

ഭീകരമായ അപകടത്തെ തുടർന്നുള്ള ഹൃദയവേദനയാണ് AI-യുമായി ബന്ധപ്പെട്ട ആശയം വികസിപ്പിക്കാൻ അവരെ പ്രേരിപ്പിച്ചതെന്ന് വിവരിക്കുന്നു. “പുനർജന്മ പദ്ധതി ഒരു ലാബിൽ ജനിച്ചതല്ല, മറിച്ച് ഹൃദയഭേദകമായ ഒരു നിമിഷത്തിൽ നിന്നാണ് പിറന്നത്. 2025 ജൂണിലെ അഹമ്മദാബാദ് അപകടത്തിനുശേഷം, എന്റെ അമ്മയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. രക്ഷപ്പെടാൻ ഒരു വഴിയുമില്ലെന്ന് അറിയാമായിരുന്നിട്ടും, യാത്രക്കാർക്കും പൈലറ്റുമാർക്കും അനുഭവപ്പെട്ടിരിക്കാവുന്ന ഭയത്തെക്കുറിച്ച് അവർ ചിന്തിച്ചുകൊണ്ടിരുന്നു. ആ നിസ്സഹായത ഞങ്ങളെ വേട്ടയാടി. പരാജയത്തിനുശേഷം അതിജീവനത്തിനായി ഒരു സംവിധാനം ഇല്ലാത്തത് എന്തുകൊണ്ട്? ഞാൻ ഇത് ഒരു സുഹൃത്തിനോട് പങ്കിട്ടു. ആ വൈകാരിക ബുദ്ധിമുട്ടാണ് മണിക്കൂറുകളോളം നീണ്ട ഗവേഷണത്തിന്റെയും രൂപകൽപ്പനയുടെയും ഭാഗമായി മാറിയത്.“ നിർമ്മാതാക്കൾ പറഞ്ഞു

എങ്ങനെ പ്രവർത്തിക്കും ?

സൈറ്റിൽ പോസ്റ്റ് ചെയ്ത ഒരു ദൃശ്യം അനുസരിച്ച്, എഞ്ചിൻ തകരാറിലായാൽ വിമാനത്തിന്റെ സിസ്റ്റം അടിയന്തര പ്രോട്ടോക്കോൾ സജീവമാക്കും. ഇതിനെത്തുടർന്ന്, "ബാഹ്യ സ്മാർട്ട് എയർബാഗുകൾ" യാന്ത്രികമായി വീർക്കും. പൂർണ്ണമായും വീർപ്പിച്ചുകഴിഞ്ഞാൽ, എയർബാഗ് പോലുള്ള ഉൽപ്പന്നം ആഘാതം ആഗിരണം ചെയ്യുമെന്ന് കരുതപ്പെടുന്നു.

"AI വിമാനത്തിൻ്റെ പരാജയം കണ്ടെത്തുകയും എയർബാഗുകൾ വിന്യസിക്കുകയും സംരക്ഷണ കൊക്കൂൺ രൂപപ്പെടുകയും ചെയ്യുന്നു. ഇത് ആഘാതം കുറച്ച് യാത്രക്കാരുടെ അതിജീവിനത്തിന് സാധ്യത കൂട്ടുന്നു. "പ്രൊജക്റ്റ് റീബേർത്ത് എന്നത് ആദ്യത്തെ AI- പവർഡ് ക്രാഷ് സർവൈവൽ സിസ്റ്റമാണ്. ഇത് സ്മാർട്ട് എയർബാഗുകൾ, ആഘാതം ആഗിരണം ചെയ്യുന്ന ദ്രാവകങ്ങൾ, വായുവിൽ റിവേഴ്സ് ത്രസ്റ്റ് എന്നിവ വിന്യസിക്കുന്നു - മാരകമായ ക്രാഷുകളെ അതിജീവിക്കാവുന്ന ലാൻഡിംഗുകളാക്കി മാറ്റുന്നു" സൈറ്റ് വിശദീകരിച്ചു. അതേ സമയം, അഞ്ച് വർഷത്തിനുള്ളിൽ, റീബെർത്ത് പരീക്ഷിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും യഥാർത്ഥ വിമാനങ്ങളിൽ ഉപയോഗിക്കപ്പെടുകയും ചെയ്യണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നതായി എഞ്ചിനീയർമാർ പറഞ്ഞു.

Content Highlights- Airplanes will now have airbags like cars? Engineer comes up with crash-proof idea to save plane from crash

To advertise here,contact us