ട്രെയിനിൽ സീറ്റ് കൺഫേമാവാൻ കാത്തിരുന്നു മടുത്തോ! ഇതാ റെയിൽവേയുടെ വമ്പൻ അപ്പ്‌ഡേറ്റ്!

ബുക്കിങ് വേഗത ഒന്നും രണ്ടുമല്ല നാലിരട്ടിയാണ് വർധിപ്പിക്കുന്നത്, പുതിയ സിസ്റ്റം ആക്ടീവ് ആവുന്നതോടെ ഒരു മിനിറ്റിൽ നിരവധി ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്

നിങ്ങൾ ഇനി റെയിൽവേ ടിക്കറ്റിന് വേണ്ടി കാത്തിരുന്ന് മുഷിയേണ്ടി വരില്ല, പറഞ്ഞത് കാര്യമായി തന്നെയാണ്. സീറ്റ് കൺഫേം ആകാനുള്ള ഡിലേ ഇനിമുതൽ ഉണ്ടാകില്ലെന്ന് ഇന്ത്യൻ റെയിൽവേ ഉറപ്പുനൽകുകയാണ്. ഇന്ത്യൻ റെയിൽവേ അവരുടെ പാസഞ്ചർ റിസർവേഷൻ സിസ്റ്റം അപ്പ്‌ഡേറ്റ് ചെയ്യാൻ പോവുകയാണെന്ന ആശ്വാസ വാർത്തയാണ് യാത്രക്കാരെ തേടി എത്തിയിരിക്കുന്നത്. ഇത് ബുക്കിങ് വേഗത ഒന്നും രണ്ടുമല്ല നാലിരട്ടിയാണ് വർധിപ്പിക്കുന്നത്. നിലവിൽ കുറച്ച് ഒന്നോ രണ്ടോ ടിക്കറ്റുകൾ മാത്രമാണ് ഒരു മിനിറ്റിൽ ബുക്ക് ചെയ്യാൻ സാധിക്കുക. എന്നാൽ പുതിയ സിസ്റ്റം ആക്ടീവ് ആവുന്നതോടെ ഒരു മിനിറ്റിൽ നിരവധി ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്.

ടിക്കറ്റ് കിട്ടാൻ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്ന തിരക്ക് കൂടുന്ന സീസണുകൾ, അവധിദിനങ്ങൾ, ആഘോഷങ്ങൾ എന്നിവ വരുമ്പോഴാണ് ഈ പുത്തൻ ബുക്കിങ് സിസ്്റ്റം ഏറ്റവും ഉപയോഗപ്രദമാകുന്നത്. നിലവിൽ പുതിയ സാങ്കേതികമായ മാറ്റം കൊണ്ടുവരുന്നതിന് റെയിൽ വേ സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റവുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. പുതിയ അപ്പ്‌ഗ്രേഡ് വരുമ്പോൾ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, നെറ്റ്‌വർക്ക്, സെക്യൂരിറ്റി ഇൻഫ്രാസ്ട്രക്ച്ചർ എന്നിവയെല്ലാം പൂർണമായും മാറും.

ക്ലൗഡ് ടെക്‌നോളജിയെ അടിസ്ഥാനമാക്കിയാണ് പുതിയ സിസ്റ്റം. ഇത് വേഗത ഉറപ്പാക്കുന്നതിനൊപ്പം സുരക്ഷയും വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിലുള്ള പിആർഎസ് സിസ്റ്റം 2010ൽ ആരംഭിച്ചതാണ്. പഴയ ഇറ്റാനിയം സെർവറും ഓപ്പൺ വിഎംഎസും അടിസ്ഥാനമാക്കിയുള്ളതാണ് അത്. ഇപ്പോൾ തിരക്ക് വർധിച്ച സാഹചര്യത്തിൽ ഇത് പൂർണമായും അപ്പ്‌ഡേറ്റ് ചെയ്യേണ്ട അവസ്ഥയിലാണ്.

റെയിൽവേ അഡ്വാൻസ് റിസർവേഷൻ പീരിഡ് കഴിഞ്ഞ നവംബർ 1 മുതൽ റെയിൽവേ 120 ദിവസത്തിൽ നിന്നും അറുപതു ദിവസമായി കുറച്ചിരുന്നു. ടിക്കറ്റ് കാൻസലേഷൻ കുറയ്ക്കാനായിരുന്നു ഇത്. ഇതുകൂടാതെ റെയിൽവേ റെയിൽ വൺ എന്നൊരു ആപ്പും പുറത്തിറക്കി. ഇതിൽ റിസർവ്ഡ് അൺറിസേർവ്ഡ് ടിക്കറ്റുകൾ മൊബൈലിലൂടെ ബുക്ക് ചെയ്യാൻ സാധിക്കും.Content Highlights: Indian Railway to Update Passenger Reservation System

To advertise here,contact us