കഴിഞ്ഞ വർഷത്തേക്കാൾ റെക്കോർഡ് വേഗം; വിൽപ്പനയിൽ വമ്പന്‍ കമ്പനികളെ പിന്നിലാക്കുമോ സ്കോഡ!

രാജ്യത്ത് 25 വർഷത്തെ പാരമ്പര്യമുള്ള സ്കോഡയുടെ ചരിത്രത്തിെല റെക്കോര്‍ഡ് വില്‍പ്പനയാണ് ഇക്കഴിഞ്ഞ ആറ് മാസങ്ങളില്‍ നടന്നത്

രാജ്യത്ത് 25 വർഷത്തിന്റെ പാരമ്പര്യമുള്ള വാഹന കമ്പനിയാണ് സ്കോഡ. സമീപ വർഷങ്ങളെ അപേക്ഷിച്ച് വിൽപ്പനയിലും ജനപ്രീതിയിലും വൻ കുതിപ്പാണ് സ്കോഡ നടത്തിയിരിക്കുന്നത്. ഈ വർഷത്തെ ആദ്യ ആറുമാസത്തിൽ മാത്രം ഇന്ത്യയിൽ സ്കോഡ

വിറ്റത് 36,000 കാറുകളാണ്

കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വില്പനയിൽ 130 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. മുൻപ് 2022-ലാണ് ഏറ്റവും ഉയർന്ന അർധവാർഷിക വിൽപ്പന കമ്പനി കൈവരിച്ചിരുന്നത്. 28,899 കാറുകളാണ് അന്ന് വിറ്റിരുന്നത്. റെക്കോർഡ് വിൽപ്പനയോടെ സ്കോഡ രാജ്യത്തെ ഏറ്റവും വലിയ ഏഴ് കാർ ബ്രാൻഡുകളിലൊന്നായെന്ന് ബ്രാൻഡ് ഡയറക്ടർ ആഷിഷ് ഗുപ്ത പറഞ്ഞു.

അതേ സമയം ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ വൈവിധ്യമാര്‍ന്ന മോഡലുകള്‍ അവതരിപ്പിച്ച് കൂടുതല്‍ പേരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇപ്പോൾ സ്‌കോഡ. ഇതിന്റെ ഭാഗമായി അണിയറയിൽ ഹൈബ്രിഡ് മോഡലുകള്‍ ഒരുങ്ങുന്നുണ്ട്. കൂടുതല്‍ ഇലക്ട്രിക്ക് മോഡലുകള്‍ വിപണിയിലെത്തിക്കാനും സ്‌കോഡയ്ക്ക് പദ്ധതിയുണ്ട്.

Content Highlight: Skoda company 6 month sales record in india

To advertise here,contact us