'ബാലറ്റിൽ വോട്ട് ചെയ്തിട്ടും കോൺഗ്രസിന് എത്ര സീറ്റ് കിട്ടിയെന്ന് ഊഹിക്കാമോ?'; പരിഹസിച്ച് നരേന്ദ്ര മോദി

നാല് സംസ്ഥാനങ്ങളിൽ നടന്ന എംഎൽസി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കാത്തത് ചൂണ്ടിക്കാണിച്ചാണ് മോദിയുടെ പരിഹാസം

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ കൗണ്‍സില്‍ (എംഎല്‍സി) തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എംഎല്‍സി തെരെഞ്ഞെടുപ്പില്‍ ബാലറ്റ് വോട്ടിങ് ആണ് നടന്നതെന്നും എന്നിട്ട് കോണ്‍ഗ്രസ് എന്തുനേടിയെന്നും മോദി ചോദിച്ചു. കോണ്‍ഗ്രസ് കനത്ത തിരിച്ചടി ലഭിച്ചത് ചൂണ്ടിക്കാട്ടിയാണ് മോദി രംഗത്ത് വന്നത് .

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ 28 സീറ്റുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പുകളെ പരാമര്‍ശിച്ചുകൊണ്ടാണ് മോദി കോണ്‍ഗ്രസിനെതിരെ ചോദ്യമുയര്‍ത്തിയത്. എക്‌സ് പോസ്റ്റ് പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.' ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് എത്ര സീറ്റുകള്‍ നേടിയെന്ന് ഊഹിക്കാമോ?' മോദി എക്‌സില്‍ കുറിച്ചു.

MLC elections in 28 seats across 4 big states - Uttar Pradesh, Maharashtra, Bihar and Karnataka. Elections held using ballot papers. Guess how many seats Congress won? 🧐

നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന 28 നിയമസഭ കൗ​ൺ​സി​ൽ (എം​എ​ൽ​സി) സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് വൻ തി​രി​ച്ച​ടിയാണ് നേരിട്ടത്. ക​ർ​ണാ​ട​ക, ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ, മ​ഹാ​രാ​ഷ്ട്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച ഒ​രു സീ​റ്റി​ൽ പോ​ലും വി​ജ​യി​ക്കാ​ൻ പാ​ർ​ട്ടി​ക്കാ​യി​ല്ല. പ്ര​ത്യേ​കി​ച്ച്, കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ലു​ള്ള ക​ർ​ണാ​ട​ക​യി​ലെ നാ​ല് സീ​റ്റു​ക​ളി​ലും തി​രി​ച്ച​ടി​യേ​റ്റ​ത് കോൺഗ്രസ് പാ​ർ​ട്ടി​ക്ക് കനത്ത തിരിച്ചടി നൽകി.

Content Highlights: Prime Minister Narendra Modi took a dig at the Congress following the announcement of MLC election results. His remarks have drawn political attention.

To advertise here,contact us