കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; ടീച്ചേഴ്‌സ് മണ്ഡലത്തില്‍ തോല്‍വി; ബാലറ്റിലും രക്ഷയില്ലെന്ന് പരിഹാസം

908 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജെഡിഎസ് സ്ഥാനാര്‍ത്ഥിയുടെ വിജയം

ബെംഗളൂരു: കര്‍ണാടക ലെജിസ്ലേറ്റീന് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ബെംഗളൂരു ടീച്ചേഴ്‌സ് മണ്ഡലം സീറ്റില്‍ ജെഡിഎസിന് വിജയം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ പി രംഗനാഥ് ആണ് വിജയിച്ചത്. ബാലറ്റ് പേപ്പറിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. 908 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയുടെ വിജയം.

ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച് ജെഡിഎസ് നേതാവ് നിഖില്‍ കുമാരസ്വാമി രംഗത്തെത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് ബാലറ്റിലേക്ക് മടങ്ങണമെന്ന കോണ്‍ഗ്രസിന്റെ നിരന്തരമായ ആവശ്യത്തെയാണ് ജെഡിഎസ് പരിഹസിച്ചത്.

'ഇവിഎമ്മിനെ കുറ്റപ്പെടുത്താനില്ല. സര്‍ക്കാര്‍ നിങ്ങളുടെ കയ്യിലാണ്. ബാലറ്റ് പേപ്പറിലൂടെയാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. എന്നിട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിച്ചു. ഇപ്പോള്‍ എന്താണ് നിങ്ങളുടെ ന്യായീകരണം. പേപ്പര്‍ ചോരി എന്നാണോ', എന്നാണ് നിഖില്‍ കുമാരസ്വാമി ട്വീറ്റ് ചെയ്തത്.

ഒക്ടോബര്‍ 23നായിരുന്നു ബെംഗളൂരു ടീച്ചേര്‍സ് മണ്ഡലം അടക്കം നാലിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നത്. മറ്റ് മൂന്നിടങ്ങളില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ടീച്ചേഴ്‌സ് മണ്ഡലത്തില്‍ തോറ്റ പുട്ടന്ന 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ജെഡിഎസ് വിട്ട് കോണ്‍ഗ്രസിലെത്തിയ ആളാണ്. പുട്ടന്നയും ജെഡിഎസ് സ്ഥാനാര്‍ത്ഥിയും വൊക്കലിംഗ സമുദായത്തില്‍ നിന്നുള്ളവരാണ്. മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, ഉപമുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബി കെ ഹരിപ്രസാദ്, മന്ത്രിമാര്‍ തുടങ്ങിയവര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കായി നേരിട്ട് പ്രചാരണത്തിനിറങ്ങിയിരുന്നു.

Content Highlights: Karnataka MLC polls congress Failed

To advertise here,contact us