ടൈഗർ ഷ്റോഫിനെതിരായ ആക്രമണം; അമിതാഭ് ബച്ചൻ, ആമിർ ഖാൻ,അക്ഷയ് കുമാർ എന്നിവരെയും സംഘം ലക്ഷ്യമിട്ടെന്ന് റിപ്പോർട്ട്

താരങ്ങൾക്കുള്ള സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളും കൃത്യമായി നിരീക്ഷിച്ചു

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്‌റോഫിന് എതിരെ ആക്രമണം നടത്തിയ കൊലയാളി സംഘം കൂടുതൽ താരങ്ങളെ ലക്ഷ്യമിട്ടിരുന്നതായി കണ്ടെത്തൽ. സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, ആമിർ ഖാൻ, അക്ഷയ് കുമാർ തുടങ്ങിയവരുടെ വീട്ടിൽ പ്രതികൾ നിരന്തരം നിരീക്ഷണം നടത്തി. താരങ്ങൾക്കുള്ള സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങും കൃത്യമായി നിരീക്ഷിച്ചുവെന്നുമാണ് റിപ്പോർട്ട്.

സൽമാൻ ഖാൻ ഉൾപ്പെടെയുള്ളവർക്ക് കനത്ത സുരക്ഷ ഉള്ളതിനാൽ പദ്ധതി ഉപേക്ഷിക്കുകയും ടൈഗർ ഷ്റോഫിനെ ആക്രമിക്കാൻ പദ്ധതി തയ്യാറാക്കുകയുമായിരുന്നു. ടൈഗർ ഷ്‌റോഫിന് എതിരായ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ രഹസ്യ ശൃംഖലയിലൂടെയാണ്മുംബെയിൽ എത്തിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ പ്രുഖ ബോളിവുഡ് താരങ്ങളുടെ സുക്ഷയും ശക്തമാക്കിയിട്ടുണ്ട്.

പ്രതികള്‍ ഒരു വിഐപിയെ ലക്ഷ്യമിട്ടാണ് പോയിരുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ടൈഗര്‍ ഷ്‌റോഫിന്‌റെ കാറിന് നേരെ വെടിയുതിര്‍ത്ത രണ്ടുപേര്‍ ബാന്ദ്രയിലെ സല്‍മാന്‍ ഖാന്റെ വീടിനെ രഹസ്യമായി നിരീക്ഷിച്ചിരുന്നു. എന്നാല്‍ അവിടെ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ളതിനാല്‍ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

തുടര്‍ന്നാണ് പ്രത്യേക സുരക്ഷയില്ലാത്ത ടൈഗര്‍ ഷ്‌റോഫിനെ സംഘം ലക്ഷ്യമിട്ടത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് നടന്‍ എല്ലാ ഞായറാഴ്ചയും മുംബൈയിലെ ജുഹുവിലെ ഫുട്‌ബോള്‍ ഗ്രൗണ്ടിലെത്താറുണ്ടെന്ന് സംഘം മനസിലാക്കിയത്.

അതേസമയം, ടൈഗർ ഷ്റോഫിനെ വെടിവെച്ച സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെക്കൂടി ഡൽഹി പൊലീസ് സ്പെഷ്യൽ സെല്‍ പിടികൂടി. ഹരിയാനയിലെ സോണിപത്ത് ജില്ലയിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ രണ്ടുപേർ സ്ത്രീകളാണ്. കുനാൽ (21), സുമിത് (19), രാധ (23), ബബിത (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി.

പ്രതികൾക്ക് ആയുധങ്ങൾ വിതരണം ചെയ്തവരാണ് ഇവർ. അറസ്റ്റിലായ സ്ത്രീകള്‍ ലോറൻസ് ബിഷ്‌ണോയി സംഘത്തിനുവേണ്ടി ആയുധങ്ങൾ കൈമാറ്റം ചെയ്യാൻ നിയോഗിക്കപ്പെട്ടിരുന്നു എന്നാണ് വിവരം. ഇവരാണ് ആയുധങ്ങളുമായി ഹരിയാനയിൽ നിന്ന് മുംബൈയിലേക്ക് പോയത്. വെടിവെപ്പുമായി ബന്ധമുള്ള മൂന്ന് പേരെ ഇന്നലെ പിടികൂടിയിരുന്നു.

ഹരിയാനയിലെ സോണിപത്തിലെ ഈദ്ഗായില്‍ താമസിക്കുന്ന റഹീസുദ്ദീന്റെ മകന്‍ 18 വയസ്സുള്ള റെഹാന്‍ എന്ന സുക്ക, ബിഹാറിലെ ബെഗുസാരായിയിലെ പിപ്രാഹിയില്‍ താമസിക്കുന്ന രാമു മഹ്‌തോയുടെ മകന്‍ ഹൃതിക് കുര്‍മി എന്ന റോഷന്‍ ഫൈറ്റര്‍ (22), രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള 18 വയസ്സുള്ള ഫൂല്‍ സിംഗ് എന്നിവരെ ഡല്‍ഹിയിലേക്കുള്ള ട്രെയിനില്‍ കയറുന്നതിനിടെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

1998-ൽ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതാണ് ബിഷ്‌ണോയ്‌ സംഘത്തിന് നടൻ സൽമാൻ ഖാനുമായുള്ള ശത്രുതയ്ക്ക് കാരണം. ബിഷ്‌ണോയ് സമുദായം കൃഷ്ണമൃഗങ്ങളെ ആരാധിക്കുന്നതിനാൽ സൽമാനെ വധിക്കുമെന്നാണ് ഇവരുടെ ഭീഷണി.

Content Highlights: tiger shroff case reveals plans to target more bollywood celebrities

To advertise here,contact us