ചെന്നൈ: കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് സഹമന്ത്രി ആയിരുന്ന എല്‍ മരുകന്റേത് സ്വാഭാവികത രാജി അല്ലെന്ന് വിവരം. കേന്ദ്ര സഹമന്ത്രിസ്ഥാനം ഒഴിഞ്ഞതിന് പിന്നില്‍ നടിയുടെ പരാതിയെന്നാണ് സൂചന. എല്‍ മുരുകന് അനുചിതമായ സന്ദേശങ്ങള്‍ അയച്ചെന്നാണ് ബോളിവുഡ് നടിയുടെ പരാതി. ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയതിന് പിന്നാലെയാണ് മുരുകന് രാജിവെച്ചതെന്നാണ് വിവരം. 2030 വരെ കാലാവധിയുണ്ടായിട്ടും രാജ്യസഭാ അംഗത്വവും മുരുഗന് രാജിവെച്ചിരുന്നു. തമിഴ്നാട് രാഷ്ട്രീയത്തില്‍ സജീവമാകാനാണ് രാജി എന്നായിരുന്നു മുരുകന്റെ വിശദീകരണം.
തമിഴ്നാട്ടില്‍ ബിജെപിയെ ശക്തിപ്പെടുത്താനാണ് രാജിയെന്നായിരുന്നു എല്‍ മുരുഗന്റെ വിശദീകരണം. 'രാജ്യം ഒന്നാമത്, പാര്‍ട്ടി രണ്ടാമത്, സ്വന്തം കാര്യം അവസാനം' എന്നായിരുന്നു പ്രധാനമന്ത്രിക്ക് താന്‍ രാജി സമര്‍പ്പിച്ചുവെന്ന് വ്യക്തമാക്കി മുരുഗന് എക്സില്‍ കുറിച്ചത്. 2029 ലെ തെരഞ്ഞെടുപ്പിലേക്ക് തമിഴ്നാട്ടിലെ പാര്‍ട്ടിക്ക് തന്റെ സേവനം ആവശ്യമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. പ്രധാനമന്ത്രിയോട് താന്‍ രാജി വയ്ക്കാനുള്ള താല്പര്യം അറിയിച്ചതിന് പിന്നാലെ അദ്ദേഹം അനുവദിക്കുകയായിരുന്നുവെന്നും കുറിപ്പിലുണ്ടായിരുന്നു.
തമിഴ്നാട്ടിലെ തെരുവുകളിലൂടെയും ക്ഷേത്രങ്ങളിലൂടെയും സഞ്ചരിച്ച് ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും നേരില്‍ കാണുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇതിന്റെ ഫലം കാണാമെന്നും കുറിപ്പില്‍ വിശദീകരിച്ചിരുന്നു. നാലുമാസത്തിനിടെ രാജിവച്ച മൂന്നാമത്തെ കേന്ദ്രമന്ത്രിയായിരുന്നു മുരുഗന്. മന്ത്രിയെന്ന നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് കുറച്ചുനാളായി വിട്ടുനില്‍ക്കുന്ന സ്ഥിതിയിലായിരുന്നു മുരുഗന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട് സന്ദര്‍ശത്തിനു പിന്നാലെയായിരുന്നു രാജിയെന്നതും ശ്രദ്ധേയമായിരുന്നു.
Content Highlights: Former Union Minister of State for Information and Broadcasting L Murugan’s resignation is reportedly linked to a complaint by a Bollywood actress alleging that he sent inappropriate messages. According to reports, the actress approached the BJP leadership before Murugan resigned from his ministerial post and Rajya Sabha membership, despite his term running until 2030. Murugan had said his decision was intended to help him become more active in Tamil Nadu politics.