ന്യൂഡല്ഹി: ഇന്ത്യാ ഗേറ്റില് മിന്നല് പ്രതിഷേധവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയും കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും. ഉത്തരാഖണ്ഡില് കൊല്ലപ്പെട്ട റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കള്ക്കൊപ്പമാണ് ഇരുവരും ധര്ണ നടത്തുന്നത്. ദുഷ്യന്ത് കുമാറിനെ നിലവില് സിക്കിം ഗവര്ണറായി നിയമിച്ചതിനെതിരെയാണ് അങ്കിതയുടെ മാതാപിതാക്കളുടെ പ്രതിഷേധം. അങ്കിത ഭണ്ഡാരിയുടെ മരണവുമായി ബന്ധപ്പെട്ട കേസില് ആരോപണവിധേയനായ പുല്കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോര്ട്ടിലാണ് അങ്കിത റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്നത്. ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനാണ് പുല്കിത് ആര്യ. അങ്കിതയുടെ മരണവുമായി ബന്ധപ്പെട്ട് അന്ന് ബിജെപിയുടെ ഉത്തരാഖണ്ഡ് സംസ്ഥാന ചുമതലയുള്ള ദേശീയ ജനറല് സെക്രട്ടറിയായിരുന്ന ദുഷ്യന്ത് കുമാര് ഗൗതമിനെതിരെ ആരോപണമുയര്ന്നിരുന്നു.
നിയമനത്തിനെതിരെ അങ്കിതയുടെ മാതാപിതാക്കള്ക്കൊപ്പം രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തെത്തുകയായിരുന്നു. പ്രതിഷേധങ്ങളുടെ സ്വഭാവം ഇനി മുന്കൂട്ടി നിര്ണയിക്കാനാവില്ലെന്ന് രാഹുല് ഗാന്ധി നേരത്തെ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ഈ നീക്കം.
. നിയമനത്തിനെതിരെ അങ്കിതയുടെ മാതാപിതാക്കള്ക്കൊപ്പം രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തെത്തുകയായിരുന്നു.
ഗ്യാനേഷ്കുമാറിനെതിരെ നടന്ന സമരത്തില് പരിക്കേറ്റ പെണ്കുട്ടികളുമായി ഇന്ന് രാഹുല് ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വാര്ത്താസമ്മേളനം നടത്തിയിരുന്നു. പൊലീസിന്റെ ആക്രമണത്തില് പല പെണ്കുട്ടികള്ക്കും വലിയ പരിക്കേറ്റിരുന്നു. ഇത് മാധ്യമങ്ങള്ക്ക് മുന്നില് അത് വെളിപ്പെടുത്തുകയായിരുന്നു. ഇന്ത്യ ഗേറ്റ് ഉള്പ്പെടെയുള്ള പ്രദേശങ്ങളില് സമരങ്ങള് നടത്താനാവില്ലെന്ന കേന്ദ്രസര്ക്കാരിന്റെ നിര്ദേശം വന്നതിനു പിന്നാലെയാണ് രാഹുല് ഗാന്ധിയുടെ നീക്കം. പൊലീസ് ആക്രമിച്ചതു കൊണ്ടോ കസ്റ്റഡിയിലെടുത്തതു കൊണ്ടോ ഈ സമരത്തില് നിന്ന് പിന്മാറില്ലെന്നാണ് രാഹുല് ഗാന്ധി വ്യക്തമാക്കിയത്.
Content Highlights: Rahul Gandhi and Priyanka Gandhi staged a protest at India Gate alongside Ankita Bhandari’s parents, opposing Dushyant Kumar Gautam’s appointment as Sikkim Governor. Rahul Gandhi reiterated that police action or detention would not deter the protests