ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞാല്‍ 1000 ജന്തര്‍ മന്തറുകള്‍ ഡല്‍ഹിയിലുണ്ടാകും; എംഎ ബേബി

റോഡ്-റെയില്‍ മാര്‍ഗങ്ങളിലൂടെ ആര്‍ക്കും ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയാണ്

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന പ്രതിഷേധം ജന്തര്‍ മന്തറില്‍ തടഞ്ഞാല്‍ ആയിരം ജന്ദര്‍ മന്ദറുകള്‍ ഡല്‍ഹിയില്‍ ഉണ്ടാകുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സമരത്തിന് മുന്നോടിയായി ജനങ്ങളെ ഭയപ്പെടുത്താനായി യുദ്ധസമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് എംഎ ബേബി ആരോപിച്ചു. ജനങ്ങളെ ഭയപ്പെടുത്താന്‍ വന്‍തോതില്‍ സായുധ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ഡല്‍ഹിയെ ബാരിക്കേഡുകളുടെ നഗരമായി മാറ്റി. റോഡ്-റെയില്‍ മാര്‍ഗങ്ങളിലൂടെ ആര്‍ക്കും ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും സുപ്രീം കോടതി ഉത്തരവിലൂടെ ഇതിന് ഭാഗികമായ അയവ് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനല്ല, നിയന്ത്രിക്കാന്‍ മാത്രമേ സര്‍ക്കാരിന് അധികാരമുള്ളൂ എന്ന് കോടതി വ്യക്തമാക്കി. മറ്റൊരു സമരവേദി നല്‍കാന്‍ കഴിയുമോ എന്ന് പരിശോധിക്കും എന്നാണ് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞത്. എന്ത് കാരണം കൊണ്ടാണ് ജന്തര്‍ മന്തര്‍ നിഷേധിക്കുന്നത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനല്ല, നിയന്ത്രിക്കാന്‍ മാത്രമേ സര്‍ക്കാരിന് അധികാരമുള്ളൂവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു സമരവേദി നല്‍കാന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്നാണ് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞത്. എന്ത് കാരണം കൊണ്ടാണ് ജന്തര്‍ മന്തര്‍ നിഷേധിക്കുന്നത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും എംഎ ബേബി പറഞ്ഞു.

അതേസമയം, രാജ്യതലസ്ഥാനത്ത് പൊതുജനങ്ങളെ നിയന്ത്രിക്കരുതെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെട്രോ സ്റ്റേഷനുകള്‍ പൂര്‍ണമായും അടച്ചിടരുത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. സിപിഐഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിര്‍ദേശം. ഭരണകൂടത്തിന് നിയന്ത്രണ നടപടികള്‍ സ്വീകരിക്കാം. അതിനര്‍ത്ഥം എല്ലാവരെയും തടയുക എന്നതല്ല. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരാണ് സാധാരണക്കാരെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.

Content Highlights: M A Baby warns of widespread protests across Delhi if Jantar Mantar is denied, as Supreme Court directs Centre to ensure public movement

To advertise here,contact us