പ്രധാനമന്ത്രിക്കെതിരായ പരമാർശം: രാഹുലിനെതിരെയുള്ള കേസ് റദ്ദാക്കാൻ വിസമ്മതിച്ച് ബോംബെ ഹൈക്കോടതി

രാജസ്ഥാനില്‍ 2018ല്‍ നടന്ന റാലിയിലാണ് പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം രാഹുല്‍ നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുൽ ഗാന്ധി അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസ് റദ്ദാക്കാൻ വിസമ്മതിച്ച് ബോംബെ ഹൈക്കോടതി. സ്വകാര്യ അന്യായം നിലനില്‍ക്കില്ലെന്ന രാഹുലിന്റെ വാദം കോടതി തള്ളി. 'കൊള്ളക്കാരുടെ നേതാവ്' എന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് മഹേഷ് ശ്രീശ്രീമാളാണ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് പരാതി നല്‍കിയത്. ജസ്റ്റിസ് എന്‍ ആര്‍ ബോര്‍ക്കറാണ് രാഹുലിന്റെ ഹര്‍ജി പരിഗണിച്ചത്.

കേസില്‍ മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിക്ക് സമന്‍സ് അയച്ചിരുന്നു. നിലവില്‍ മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നില്‍ ഹാജരാകുന്നതില്‍ നിന്ന് ആറാഴ്ചത്തെ ഇളവ് കോടതി രാഹുലിന് അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനും സമയം നല്‍കിയിട്ടുണ്ട്.

രാജസ്ഥാനില്‍ 2018ല്‍ നടന്ന റാലിയിലാണ് പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം രാഹുല്‍ നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നാലെ മോദിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു. 2019 ഓഗസ്റ്റിലാണ് മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിക്ക് സമന്‍സ് അയച്ചത്.

Content Highlights: The Bombay High Court has declined to quash a case against Rahul Gandhi concerning alleged defamatory remarks against the Prime Minister

To advertise here,contact us