ജയ്പൂര്‍: രാജസ്ഥാനിലെ സര്‍ക്കാര്‍ സ്കൂളില്‍ ഉച്ച ഭക്ഷണം കഴിച്ച 27 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ കുട്ടികള്‍ക്ക് തലവേദന, തലകറക്കം, ഛര്‍ദ്ദി എന്നിവ അനുഭവപ്പെട്ടതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സംഭവ സ്ഥലത്തെത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രൂപ് സിങ് മീന വിദ്യാര്‍ത്ഥികളുടെ ചികിത്സ പുരോഗമിക്കുകയാണെന്ന് അറിയിച്ചു.
12 വിദ്യാര്ത്ഥികളോളമാണ് നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. എല്ലാവരുടെയും നില തൃപ്തികരമാണെന്നും ഡിഇഒ പറഞ്ഞു. ആര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. പ്രാഥമിക ചികിത്സ നല്‍കിക്കഴിഞ്ഞു. അവരുടെ സുപ്രധാന ആരോഗ്യ സൂചകങ്ങള്‍ സാധാരണ നിലയില്‍ തുടരുന്നുണ്ടെന്നും ആരോഗ്യനില വഷളാകുന്നില്ലെന്നും ഉറപ്പാക്കാന്‍ ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി മദന്‍ ദില്‍വാറും ആശുപത്രിയിലെത്തി വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചിരുന്നു. എല്ലാവര്ക്കും കൃത്യമായ ചികിത്സ ഉറപ്പാക്കുമെന്നും നിലവില്‍ ഗുരുതരമായ സാഹചര്യമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്നും ഭക്ഷണത്തിന്റെ നിലവാരത്തെ സംബന്ധിച്ച് കൃതയമായ പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Twenty-seven students at a government school in Rajasthan reportedly fell ill shortly after eating lunch, experiencing symptoms including headache, dizziness and vomiting. Around 12 students are currently receiving treatment at a medical college, with authorities stating that their condition remains stable and that they are under observation.