മംഗളൂരു റെയില്‍വേ മേഖല പാലക്കാട് ഡിവിഷനില്‍ നിന്ന് മൈസൂരിലേക്ക് മാറ്റും; കേന്ദ്ര റെയില്‍വേ മന്ത്രാലയം

കേന്ദ്ര റെയില്‍വേ മന്ത്രാലയമാണ് ഉത്തരവിറക്കിയത്

ബംഗളൂരു: മംഗളൂരു റെയില്‍വേ മേഖല പാലക്കാട് ഡിവിഷനില്‍ നിന്ന് മൈസൂരിലേക്ക് മാറ്റാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം ഉത്തരവിറക്കി. ഒക്ടോബര്‍ 1 മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരും. പാലക്കാട് ഡിവിഷനില്‍ ഉള്‍പ്പെട്ടിരുന്ന മംഗളൂരു മേഖലയിലെ ഉള്ളാള്‍ വരെ ഉള്ള ഭാഗമാണ് മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നത്.

എസ്ഡബ്ല്യുആറിനും എസ് ആറിനും ഇടയിലുള്ള ഇന്റര്‍ചേഞ്ച് പോയിന്റ് പാഡിലില്‍ നിന്ന് ഉള്ളാലിലേക്ക് മാറും. അതേസമയം തോക്കൂര്‍ സ്റ്റേഷന്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (കെആര്‍സിഎല്‍) ഭാഗമായി തുടരുകയും കെആര്‍സിഎല്ലും എസ് ഡബ്ല്യുആറിനും ഇടയിലുള്ള ഇന്റര്‍ചേഞ്ച് പോയിന്റായി പ്രവര്‍ത്തിക്കുകയും ചെയ്യും. എസ്ഡബ്ല്യുആറിനും എസ് ആറിനും ഇടയിലുള്ള കൃത്യമായ ഡിവിഷണല്‍ അതിര്‍ത്തികള്‍ ഗസറ്റ് വിജ്ഞാപനത്തില്‍ പരാമര്‍ശിക്കും.

റെയില്‍വേ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (എഫിഷ്യന്‍സി ആന്‍ഡ് റിസര്‍ച്ച്) ദിനേശ് കുമാര്‍ വശിഷ്ഠയാണ് തീരുമാനം അറിയിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള ജനപ്രതിനിധികളുടെയും പ്രവാസി യാത്രാ സംഘടനകളുടെയും ദീര്‍ഘകാലത്തെ ആവശ്യത്തെത്തുടര്‍ന്നാണ് നടപടി.

Content Highlight: Mangaluru railway region to be transferred from Palakkad Division to Mysuru; Union Railway Minister issues order

To advertise here,contact us