ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാൻ്റെ രാജി സ്വീകരിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി). പാറ്റകള്‍ ജയിച്ചെന്നും ജനാധിപത്യം ജയിച്ചെന്നും സിജെപി ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കത്ത് പങ്കുവെച്ച് എക്സില്‍ കുറിച്ചു. വിദ്യാഭ്യാസ മന്ത്രി രാജിവെച്ചെന്നും വിദ്യാര്‍ത്ഥികളുടെ ശക്തി തുടരുമെന്നും സിജെപി പറഞ്ഞു. സമാധാനത്തിന് ലക്ഷ്യം നേടാന്‍ സാധിക്കുമെന്നും ഇത് പഠിച്ചത് ഗാന്ധിജിയില്‍ നിന്നാണെന്നും സിജെപി പറഞ്ഞു.
അല്‍പ്പസമയം മുമ്പാണ് ധര്‍മേന്ദ്ര പ്രധാന് രാജിവെച്ചത്. വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് മുന്നില്‍ കേന്ദ്ര സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വരികയായിരുന്നു. ഉത്തരവാദിത്വം നല്ല നിലയില്‍ പൂര്‍ത്തിയാക്കിയെന്നായിരുന്നു രാജിക്കത്തില്‍ ധര്‍മേന്ദ്ര പ്രധാന് പ്രതികരിച്ചത്.
ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. യുവാക്കള്‍ ആണ് ഇന്ത്യയുടെ ശക്തിയെന്നും ധര്‍മേന്ദ്ര പ്രധാന് കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്താനാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു.
1997ല്‍ ഒഡിഷയില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ചോദ്യപേപ്പര്‍ ചോര്‍ന്നപ്പോള്‍, അവിടത്തെ സെക്രട്ടേറിയറ്റിന് മുന്നില്‍ ആയിരത്തിയഞ്ഞൂറോളം വിദ്യാര്‍ഥികളെ അണിനിരത്തി സമരം നയിച്ച എബിവിപി. ദേശീയ സെക്രട്ടറിയായിരുന്നു ധര്‍മേന്ദ്ര പ്രധാന്.
Content Highlights: CJP Reaction on Dharmendra Prdahan resignation