മുംബൈയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്‍റെ 13-ാം നിലയിൽ നിന്നും ക്രെയിന്‍ പൊട്ടി വീണു; ഒരാൾക്ക് ദാരുണാന്ത്യം

സംഭവത്തെ തുടർന്ന് പ്രദേശവാസികള്‍ ആശങ്കയിലാണ്

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പതിമൂന്നാം നിലിയില്‍ നിന്നും ക്രെയിന്‍ പൊട്ടിവീണ് ഒരാള്‍ മരിച്ചു. 20 വയസുകാരനാണ് മരിച്ചതെന്നാണ് വിവരം. മുംബൈയുടെ പ്രാന്തപ്രദേശമായ മിറ റോഡിലെ ജെപി നോര്‍ത്ത് റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലാണ് ഇന്ന് അപകടമുണ്ടായത്. ക്രെയിന്‍ വീണതിന്റെ ആഘാതത്തില്‍ കെട്ടിടത്തിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശവാസികള്‍ ആശങ്കയിലാണ്.

വിവരം ലഭിച്ചതിന് പിന്നാലെ പൊലീസും ഫയര്‍ ഫോഴ്സും സംഭവസ്ഥലത്തെത്തി യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. അവിശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന സംശയത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകുന്ന സാഹചര്യമായതിനാല്‍ പ്രദേശത്ത് തട്ടിച്ചുകൂടിയവരോട് ഒഴിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രെയിന്‍ തകര്‍ന്ന് വീഴാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Content Highlights: A person died after a crane fell from the 13th floor of an under-construction building in Mumbai. The incident occurred at a construction site, and further details regarding the accident and investigation are awaited.

To advertise here,contact us