LNG വിതരണത്തിലെ നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്ര സർക്കാർ; നടപടി പശ്ചിമേഷ്യൻ സംഘർഷത്തിന് അയവ് വന്നതിന് പിന്നാലെ

നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറക്കി

ന്യൂഡൽഹി: ദ്രവീകൃത പ്രകൃതി വാതക (LNG) വിതരണത്തിലെ നിന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്ര സർക്കാർ. മധ്യപൂർവേഷ്യയിലെ സംഘർഷത്തെ തുടർന്നാണ് ഈ വർഷം ആദ്യം എൽഎൻജി വിതരണത്തിൽ കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ദ്രവീകൃത പ്രകൃതി വാതകത്തിന്റെ കയറ്റുമതിയിൽ ഉണ്ടായ തടസ്സങ്ങളായിരുന്നു നിയന്ത്രണം ഏർപ്പെടുത്താൻ കാരണം. നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറക്കി.

മധ്യപൂർവേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിന് എൽഎൻജി കപ്പലുകൾക്ക് തടസ്സം നേരിട്ടിരുന്നു. ഇതിനെ തുടർന്ന് വിതരണക്കാർ ഫോഴ്‌സ് മജ്യൂർ (Force Majeure) വ്യവസ്ഥകൾ പ്രാബല്യത്തിൽ കൊണ്ടുവന്നിരുന്നു. ഈ സാഹചര്യം കാരണം പ്രകൃതി വാതക വിതരണത്തിന് മുൻഗണനാ മേഖലകൾ നിശ്ചയിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നുവെന്നാണ് സർക്കാർ പുറത്തിറിക്കിയ വിജ്ഞാപനത്തിൽ പറയുന്നത്.

മുൻഗണനാ മേഖലകളിലേക്ക് പ്രകൃതി വാതകത്തിന്റെ ലഭ്യത ഉറപ്പാക്കുകയും രാജ്യത്തുടനീളം സമതുലിതമായ വിതരണം സാധ്യമാക്കുകയും ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ 2026 മാർച്ച് 9-ന് എൽഎൻജി നിയന്ത്രണം ഏ‍ർപ്പെടുത്തി ഉത്തരവ് പുറത്തിയിരിക്കുന്നു. ഈ ഉത്തരവിലൂടെ പ്രകൃതി വാതകം, എൽ, റീഗ്യാസിഫൈഡ് എൽഎൻജി എന്നിവയുടെ ഉൽപ്പാദനം, മേഖലാടിസ്ഥാനത്തിലുള്ള വിഹിതം, വിതരണം, തിരിച്ചുവിടൽ, വിനിയോഗം, ഉപയോഗം എന്നിവ നിയന്ത്രണവിധേയമാക്കിയിരുന്നു.

Content Highlights: The Indian government has withdrawn restrictions on LNG supply following the easing of tensions in the Middle East. The move is expected to stabilize energy supplies, improve gas availability, and support industrial and power sectors.

To advertise here,contact us