കൊല്‍ക്കത്ത: ലോക്സഭയില്‍ പ്രത്യേക ബ്ലേക്കായി ഇരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിമത എംപിമാര്‍ ഒപ്പിട്ട് സ്പീക്കര്‍ ഓംബിര്‍ളയ്ക്ക് നല്കിയ കത്ത് പുറത്ത്. തൃണമൂലിന്റെ മുഖങ്ങളായിരുന്ന കാകോലി ഘോഷ് ദസ്തിദാര്‍, സതാബ്ദി റോയ്, ജൂണ്‍ മാലിയ, സയോണി ഘോഷ്, യൂസുഫ് പഥാന്‍ എന്നിവര്‍ ഒപ്പിട്ട എംപിമാരുടെ കൂട്ടത്തിലുണ്ട്. താര മുഖങ്ങളായ യൂസുഫ് പത്താനും ശത്രുഘ്നന്‍ സിന്‍ഹയും സയോണി ഘോഷും ഉള്‍പ്പെടെ 19 എംപിമാര്‍ വിമത നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ട് തൃണമൂല്‍ ക്യാമ്പിന് കനത്ത തിരിച്ചടിയായിരുന്നു. കത്ത് പുറത്തുവന്നതോടെ ഇക്കാര്യം സ്ഥിരീകരിക്കുകയാണ്.
ശത്രുഘ്നന്‍ സിന്‍ഹ, കകോലി ഘോഷ്, ജഗദീഷ് ചന്ദ്ര ബസൂനിയ, ഖാലി ഉര് റഹ്മാന്, യൂസഫ് പത്താന്, അബു താഹിര്‍ ഖാന്, പാര്‍ത്ഥ ഭൂമിക്, ബാപി ഹല്‍ദാര്‍, സയോണി ഘോഷ്, മാലാ റോയ്, മിതാലി ബാഗ്, ദീപക് അധികാരി, കലിപദ സോറന്, ജൂണ്‍ മാലിയ, അരൂപ് ചക്രവര്‍ത്തി, ശര്‍മിള സര്‍ക്കാര്‍, അസിത് കുമാര്‍ മാള്‍, സതാബ്ദി റോയ്, രചന ബാനര്‍ജി എന്നിവരാണ് വിമത നീക്കം നടത്തിയ 19 എംപിമാര്‍.
ലോക്സഭയില്‍ 20 വിമത തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ എന്‍ഡിഎ ക്യാമ്പില്‍ ചേരാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവായ കാകോലി ഘോഷ് പറഞ്ഞത്. നിയമസഭയില്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതില്‍ മമതാ പക്ഷം കടുത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയായിരുന്നു ലോക്സഭയിലേയും തിരിച്ചടി.
'ഞാനുള്‍പ്പെടെ 20നടുപ്പ് എംപിമാര്‍ ബംഗാളിന്റെ വികസനത്തിനായി എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. പിന്തുണ ഔദ്യോഗികമായി അറിയിക്കുന്നതിനായി സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കും', എന്നായിരുന്നു ഒരു എംപി പ്രതികരിച്ചത്. ലോക്സഭയില്‍ ടിഎംസിയുടെ ചീഫ് വിപ്പായി കകോലി ഘോഷിനെ തന്നെ ആ ചുമതലയില്‍ തുടരാന്‍ വിമത വിഭാഗം സ്പീക്കറോട് ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.
Content Highlights: Rebel MPs of the Trinamool Congress have reportedly submitted a signed letter to Lok Sabha Speaker Om Birla seeking to sit as a separate bloc, according to sources