TMCയിൽ അഭിഷേക് ബാനർജിക്കെതിരെ അമർഷം ശക്തം; മമത വിളിച്ച യോ​ഗത്തിൽ പങ്കെടുക്കാതെ ഭൂരിഭാ​ഗം എംഎൽഎമാരും എംപിമാരും

80 നിയമസഭാ അം​ഗങ്ങളിൽ എട്ട് പേരും 41എംപിമാരിൽ വെറും ആറ് പേർ മാത്രം പങ്കെടുത്തതോടെ മമതയ്ക്ക് കനത്ത് തിരിച്ചടിയാണ് നേരിട്ടത്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ അഭിഷേക് ബാനർജിക്കെതിരെ അമർഷം കൂടുതൽ ശക്തമാകുന്നു. മമത ബാനർജിയുടെ കൊൽക്കത്ത ഹൗസിൽ വിളിച്ച യോ​ഗത്തിൽ ആകെ എട്ട് എംഎൽഎമാർ മാത്രമാണ് പങ്കെടുത്തത്. തൃണമൂൽ കോൺ​ഗ്രസിൻ്റെ ഭൂരിഭാ​ഗം എംപിമാരും എംഎൽഎമാരും യോ​ഗത്തിൽ നിന്ന് വിട്ട് നിന്നിരുന്നു. 80 നിയമസഭാ അം​ഗങ്ങളിൽ എട്ട് പേരും 41എംപിമാരിൽ വെറും ആറ് പേരും മാത്രമാണ് മമത വിളിച്ച യോഗത്തിൽ പങ്കെടുത്തത്. ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ വിമതർ ഉയർത്തുന്ന വെല്ലുവിളിയെ നേരിടാനും മുതിർന്ന നേതാക്കളുടെ പിന്തുണ ഉറപ്പിക്കാനുമായിരുന്നു മമത ബാനർജി കൊൽക്കത്ത ഹൗസിൽ യോഗം വിളിച്ചത്.

മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി ഉൾപ്പെടെയുള്ള എംപിമാരാണ് യോഗത്തിൽ പങ്കെടുത്തത്. ഡെറക് ഒ ബ്രയാനും ഡോല സെന്നും മാത്രമാണ് രാജ്യസഭാ എംപിമാരിൽ നിന്ന് എത്തിയിരുന്നത്. മദൻ മിത്ര, ബീന മൊണ്ടൽ, അഷിമ പത്ര, ഫിർഹാദ് ഹക്കിം, കുനാൽ ഘോഷ്, സോവന്ദേബ് ചതോപാധ്യായ, ബിമൻ ബാനർജി, അശോക് ദേബ് എന്നിവരും യോ​ഗത്തിൽ പങ്കെടുത്തിരുന്നു. ഋതബ്രതയെ പ്രതിപക്ഷ നേതാവായി നിയോഗിച്ച സ്പീക്കറുടെ തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്യാനും യോഗം തീരുമാനിച്ചിരുന്നു.

ത‍ൃണമൂൽ കോൺ​ഗ്രസിൻ്റെ നേതൃത്ത സ്ഥാനത്ത് നിന്ന് അഭിഷേക് ബാനർജിയെ മാറ്റണമെന്ന ആവശ്യം മുന്നോട്ട് വെച്ചാണ് പാർട്ടിയിൽ ഭിന്നത രൂക്ഷമായത്. പ്രതിഷേധം ശക്തമാണെങ്കിലും അഭിഷേക് ബാനർജിയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാതെ തുടരുകയാണ് ബാനർജി. മാത്രമല്ല ജൂൺ എട്ടാം തീയതി ഇൻഡ്യാ സംഖ്യം വിളിച്ച യോ​ഗത്തിൽ മമത എത്തുക അഭിഷേക് ബാനർജിക്കൊപ്പമാണെന്നും സൂചനയുണ്ട്.

Content Highlights: Reports suggest growing discontent within the TMC against Abhishek Banerjee, with most members skipping a meeting convened by Mamata Banerjee.

To advertise here,contact us