ചെന്നൈ: പാർട്ടി മേധാവിയും നടനുമായ വിജയ്യെ അപമാനിക്കാൻ ഡിഎംകെയും ബിജെപിയും ശ്രമിക്കുന്നതായി ടിവികെ നേതാവ് ആദവ് അർജുന. വരാനിരിക്കുന്ന ഒരു സിനിമ വിജയ്യെ അപമാനിക്കുന്ന തരത്തിലാണെന്നും ഇതിന് പിന്നിൽ ഈ രണ്ട് പാർട്ടികളാണെന്നും ആദവ് അർജുന ആരോപിക്കുന്നു. ഈ ചിത്രം ഒരു ദിവസം പോലും തിയറ്ററിൽ നിലനിൽക്കില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്.
രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായിസിനിമയിലൂടെ തങ്ങളുടെ നേതാവിനെ മോശമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. ആരാണ് വിജയ്യെ ലക്ഷ്യമിട്ട് ഇത്തരം ചിത്രങ്ങൾ നിർമിക്കാൻ അധികാരം നൽകിയതെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ ആദവ് ചോദിച്ചു. വിജയ് യുടെ അവസാന ചിത്രമായ ജനനായകൻ റിലീസിനായി ഇത്രയും വെല്ലുവിളികൾ നേടുമ്പോൾ, രാഷ്ട്രീയം പശ്ചാത്തലമാക്കി ഒരുങ്ങുന്ന മറ്റൊരു എങ്ങനെ റിലീസിന് അനുമതി നൽകുമെന്നും അദ്ദേഹം ചോദിക്കുന്നു. വരാനിരിക്കുന്ന ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ലെങ്കിലും ഇതിന് പിന്നിൽ ഡിഎംകെയും ബിജെപിയുമാണെന്ന് തനിക്ക് വിവരം ലഭിച്ചുവെന്നും ടിവികെ നേതാവ് പറയുന്നു.
വിജയ്യുടെ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത വലുതാണെന്നും ടീസറുകൾക്ക് പോലും പത്തും പതിനഞ്ചും കോടി കാഴ്ചക്കാരാണ് ഉള്ളതെന്നും എല്ലാവർക്കും അറിയാവുന്നതാണ്. അത്തരത്തിൽ വലിയ സ്വാധീനമുള്ള ഒരാൾക്കെതിരെ ഒരു സിനിമ വരുമ്പോൾ അത് പകുതി ദിവസം പോലും നിലനിലനിൽക്കില്ലെന്നും ആദവ് പറഞ്ഞു.
അതേസമയം രണ്ട് മണ്ഡലങ്ങളിൽ നിന്നും മത്സരിക്കുന്ന വിജയ് തിരുച്ചിറപ്പള്ളിയിൽ നൽകിയ നാമനിർദേശ പത്രികയിലുള്ള സത്യവാങ്മൂലത്തിൽ രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പേരമ്പൂരിൽ തനിക്കെതിരെ കേസുകളൊന്നുമില്ലെന്നുമാണ് പരാമർശിച്ചിരുന്നത്. ഇത് വിവാദത്തിന് തിരികൊളുത്തിയിരുന്നു.
Content Highlights: A leader from Tamilaga Vettri Kazhagam (TVK) has sparked controversy by alleging that both DMK and BJP are backing a film intended to insult Vijay.