തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന് എ ഐ സി സി നിരീക്ഷകന് സച്ചിന് പൈലറ്റ്. അഴിമതിയും കൊള്ളയും കേരളത്തില്‍ നടക്കുന്നു. കേരളത്തില്‍ ബിജെപിയും എല്‍ഡിഎഫും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും സച്ചിന് പൈലറ്റ് പറഞ്ഞു. ലോക്സഭയിലും തദ്ദേശത്തിലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നും ആ നേട്ടം നിയമസഭാ ഇലക്ഷനിലും ഉണ്ടാകുമെന്നും സച്ചിന് പൈലറ്റ് കൂട്ടിച്ചേര്‍ത്തു.
അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ അനാവശ്യമായി ചര്‍ച്ചകള്‍ ഉണ്ടാക്കരുതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മുന്നറിയിപ്പ് നല്കി. പരാജയപ്പെടുന്നവരെ കോര്‍പ്പറേഷനില്‍ പോലും പരിഗണിക്കില്ലെന്ന് കെ സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്കി. സ്ഥാനാര്‍ത്ഥിത്വത്തിന് പിടിവലി ശക്തമായ സാഹചര്യത്തിലാണ് കെ സി വേണുഗോപാലിന്റെ ഈ മുന്നറിയിപ്പ്.
എല്ലാവര്ക്കും സ്പേസ് ഉള്ള സാഹചര്യം കോണ്‍ഗ്രസിന്റെ ഭരണത്തില്‍ ഉണ്ടാകും. അവസരങ്ങള്‍ എല്ലാവരിലേക്കും എത്തണം. വിവിധ വിഭാഗങ്ങളില്‍ എല്ലാവരുമായി ചര്‍ച്ച നടക്കുന്നു. കേരളത്തില്‍ പിആര്‍ കൊണ്ട് ജീവിക്കുന്ന ആള് മുഖ്യമന്ത്രിയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
കേരളത്തില്‍ വിലക്കയറ്റം ഒരു തെരഞ്ഞെടുപ്പ് വിഷയമാണ്. അത് തെരഞ്ഞെടുപ്പ് ക്യാമ്പയിന് ആണ്. അതിനാണ് വീടുകളില്‍ പോയത്. അത് എങ്ങനെ പി ആര് ആകും. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ആകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ അനാവശ്യമായി ചര്‍ച്ചകള്‍ ഉണ്ടാക്കരുതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മുന്നറിയിപ്പ് നല്കി. പരാജയപ്പെടുന്നവരെ കോര്‍പ്പറേഷനില്‍ പോലും പരിഗണിക്കില്ലെന്ന് കെ സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്കി. സ്ഥാനാര്‍ത്ഥിത്വത്തിന് പിടിവലി ശക്തമായ സാഹചര്യത്തിലാണ് കെ സി വേണുഗോപാലിന്റെ ഈ മുന്നറിയിപ്പ്.
Content Highlights: There is a rift between BJP and LDF in Kerala people want change says Sachin Pilot