യാത്രക്കാരെ പരിഭ്രാന്തിയിലാക്കി സ്പൈസ് ജെറ്റ്; യാത്രക്കിടയില്‍ വിമാനത്തിൻ്റെ വിൻഡോ ഇളകിയാടിയെന്ന് പരാതി

ജനലിൻ്റെ കേടുപാട് യാത്രയുടെ സുരക്ഷയോ സമഗ്രതയെയോ ഒരു തരത്തിലും ബാധിച്ചിട്ടില്ലായെന്നും ലാന്‍ഡിംഗിന് ശേഷം ജനല്‍ ശരിയാക്കിയതായും സ്‌പൈസ് ജെറ്റ് അറിയിച്ചു

പൂന്നെ: യാത്രക്കാരെ പരിഭ്രാന്തിയിലാക്കി സ്‌പൈസ് ജെറ്റ് വിമാനത്തിൻ്റെ വിൻഡോ പാളിയിളകിയാടിയെന്ന് പരാതി. ഗോവയില്‍ നിന്ന് പൂന്നെയിലേക്ക് പോയ വിമാനത്തിലാണ് വിൻഡോയ്ക്ക് കേടുപാടുകള്‍ കണ്ടെത്തിയത്. വിൻഡോയുടെ മൂന്നോ നാലോ പാളികള്‍ ഇളകിയിരിക്കുകയായിരുന്നുവെന്നും രാജ്യത്തെ നടുക്കിയ വിമാനപകടം മുന്നില്‍ നില്‍ക്കുമ്പോള്‍ ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത് എല്ലാവരെയും ഭയപ്പെടുത്തുമെന്നും യാത്രക്കാര്‍ പറയുന്നത്.

എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമുണ്ടായിരുന്നില്ലായെന്നും കോസ്മിക് വിന്‍ഡോ ഫ്രെയിം മാത്രമാണ് ഇളകിയതെന്നും സ്പൈസ് ജെറ്റ് അറിയിച്ചു. വിൻഡോയുടെ കേടുപാട് യാത്രയുടെ സുരക്ഷയോ സമഗ്രതയെയോ ഒരു തരത്തിലും ബാധിച്ചിട്ടില്ലായെന്നും ലാന്‍ഡിംഗിന് ശേഷം വിൻഡോ ശരിയാക്കിയതായും സ്‌പൈസ് ജെറ്റ് അറിയിച്ചു.

Content Highlights- SpiceJet panics passengers; plane window shakes during flight, complaint filed

To advertise here,contact us