മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്; 72കാരി ഉള്‍പ്പെടെ 4 പേര്‍ കൊല്ലപ്പെട്ടു

കുകി-മെയ്‌തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണോ എന്നാണ് സംശയം

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്. ചുരാചന്ദ്പൂരില്‍ നാലുപേരെ അഞ്ജാതര്‍ വെടിവച്ചുകൊന്നു. കുകി-മെയ്‌തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണോ എന്നാണ് സംശയം. കുകി ഭൂരിപക്ഷ മേഖലയാണ് ചുരാചന്ദ്പൂര്‍. പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

തെന്‍ഖോതങ് ഹോകിപ് എന്ന തഹ്പി (48), സെയ്‌ഖോഗിന്‍ (34), ലെങ്കൗഹോ (35), ഫല്‍ഹിങ്(72) എന്നിവരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. നാല് പേരും കാറില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടാകുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്നാണ് വെടിയേറ്റതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് നിന്ന് ഒഴിഞ്ഞ 12 ഷെല്ലുകള്‍ കണ്ടെത്തിയിട്ടുണ്ട്.

Content Highlights: GunShot in Manipur 4 killed

To advertise here,contact us