ബെംഗളൂരുവിൽ വാഹനാപകടം; നാല് മരണം,16 പേർക്ക് പരിക്ക്, നാല് പേരുടെ നില ഗുരുതരം

ഇന്ന് പുലർച്ചെ നാല് മണിക്കാണ് ദേശീയപാതയിൽ അപകടം ഉണ്ടായത്

icon
dot image

ബെംഗളൂരു: ബെംഗളൂരു ദേശീയപാതയിൽ വാഹനാപകടം. ഇന്ന് പുലർച്ചെ നാല് മണിക്ക് തിരുപ്പതി - ബെംഗളൂരു ദേശീയപാതയിലെ ഹോസ്കൊട്ടയിലാണ് അപകടം സംഭവിച്ചത്. നാല് പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി.

ആന്ധ്രാ പ്രദേശ് ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കേശവ് റെഡ്ഡി, തുളസി, പ്രണതി, ഒരു വയസുള്ള പെൺകുഞ്ഞ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ 16 പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമായി തുടരുന്നു.

Content Highlights:Car accident in Bengaluru; Four deaths

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us