തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലും ആടിയശിഷ്ടം നെയ്യ് ക്രമക്കേടിലും ആരോപണ വിധേയനായ ശബരിമല മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഒ ജി ബിജുവിന് പ്രത്യേക പദവി നല്‍കില്ല. ദേവസ്വം ബോര്‍ഡ് ഇത് സംബന്ധിച്ച തീരുമാനത്തില്‍ നിന്ന് പിന്മാറി. ആരോപണ വിധേയന് പദവി നല്‍കുന്നത് വിവാദമായതോടെയാണ് തീരുമാനം. ഒ ജി ബിജു പദവി ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്ന് അറിയിച്ചെന്നാണ് ദേവസ്വം ബോര്‍ഡ് നല്കുന്ന വിശദീകരണം.
ശബരിമല സ്വര്‍ണ്ണകൊള്ള, നെയ്യ് ക്രമക്കേട് ഉള്‍പ്പെടെ നടന്ന കാലഘട്ടത്തിലെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്നു ഒ ജി ബിജു. ഈ അഴിമതി ആരോപണങ്ങളിലെല്ലാം ബിജുവിന് പങ്കുണ്ടെന്ന സംശയം നിലനില്‍ക്കവെയാണ് പുതിയ പദവി നല്കാന് ധാരണയായിരുന്നത്. ഒ ജി ബിജുവിനെ നിയമിച്ചതില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നെങ്കിലും പരിചയ സമ്പന്നന് എന്ന നിലയിലായിരുന്നു പദവി നല്കാന് തീരുമാനമായത്.
നേരത്തെ ബിജുവിനെ ശബരിമല എക്സിക്യൂട്ടീവ് ഓഫിസറാക്കി തുടര്‍ച്ച നല്‍കാനുള്ള തീരുമാനം ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരുന്നു. എക്സിക്യൂട്ടീവ് ഓഫിസറുടെ ജോലിഭാരം കണക്കിലെടുത്ത് സഹായിക്കാനാണ് നിയമനമെന്നായിരുന്നു ബോര്‍ഡ് നല്കിയ വിശദീകരണം.
Content Highlights: The Travancore Devaswom Board has withdrawn its decision to appoint former Sabarimala Executive Officer O G Biju to a special post amid controversy over allegations linked to the Sabarimala gold loss case and ghee irregularities