പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ഉന്നതര്‍ പ്രതികളായേക്കും, എം ആര്‍ ബൈജുവിനെ ഇന്ന് ചോദ്യം ചെയ്യും

ഇന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഐ ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍

തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാ ക്രമക്കേടില്‍ ഉന്നതര്‍ പ്രതികളായേക്കും. ഇതുസംബന്ധിച്ച് നിര്‍ണായക തെളിവുകള്‍ എസ്‌ഐടിക്ക് ലഭിച്ചു. പ്രതികളായ പിഎസ്‌സിയിലെ മുന്‍ ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്യും. മുന്‍ അഡീ. സെക്രട്ടറി ആര്‍ ഹരി, മുന്‍ ഡപ്യൂട്ടി സെക്രട്ടറി സതീഷ് എന്നിവരാണ് പ്രതികള്‍. ചെയര്‍മാന്‍ എം ആര്‍ ബൈജുവിന്റെ ചോദ്യം ചെയ്യലും നിര്‍ണായകമാകും.

ഇന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഐ ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. പുതിയതായി രജിസ്റ്റര്‍ ചെയ്തവില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷാ ക്രമക്കേടുകളിലും അന്വേഷണം പുരോഗമിക്കുകയാണ്.അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരീക്ഷാ ക്രമക്കേട് പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്യും.

മൂന്ന് പിഎസ്‌സി അംഗങ്ങളെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഒരു പിഎസ്‌സി അംഗത്തെ നാളെ ചോദ്യം ചെയ്യും. കേസില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് എസ്‌ഐടി നീക്കം. കൂടുതല്‍ പരാതികളില്‍ തെളിവ് ശേഖരിക്കുകയാണ് സംഘം.

പിഎസ്‌സി പരീക്ഷാക്രമക്കേട് കേസില്‍ സര്‍ക്കാരിന് മെല്ലെപോക്കെന്ന വിമര്‍ശനം ഹൈക്കോടതി ഉയര്‍ത്തിയിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതും ചോദ്യം ചെയ്യാത്തതും ചൂണ്ടിക്കാട്ടിയ കോടതി എന്ത് അന്വേഷണമാണ് നടക്കുന്നത് എന്ന ചോദ്യവും ഉയര്‍ത്തിയിരുന്നു. പിന്നാലെയാണ് നടപടി വേഗത്തിലാക്കാനുള്ള എസ്‌ഐടി നീക്കം. പ്രധാന പ്രതികളെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ്? പ്രതികളെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും കോടതി നടപടികള്‍ തടസ്സമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

Content Highlights: kerala psc chairman mr baiju questioned over recruitment irregularities

To advertise here,contact us