കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസില്‍ കുടുംബവുമായി ചര്‍ച്ച നടത്തി പൊലീസ്. ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കും. കേസില്‍ ജഡ്ജിയെയും മകനെയും അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടത് ഹൈക്കോടതി ആണെന്ന് പൊലീസ് കുടുംബത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കുടുംബത്തിൻ്റെ അഭിഭാഷകനും പൊലീസുമായി ചർച്ച നടത്തിയിരുന്നു. പൊലീസിൻ്റെ ഭാഗത്ത് നിന്ന് ഉറപ്പ് കിട്ടിയെന്നും തുടർ നടപടിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി.
നിലവിലെ പൊലീസ് നടപടിയില്‍ തൃപ്തരെന്ന് ചേരാനെല്ലൂരിലെ ജയബാലകൃഷ്ണന്റെ കുടുംബം മാധ്യങ്ങളോട് പറഞ്ഞു. പൊലീസുമായി കൂടുബം ചർച്ച നടത്തിയത് പിന്നാലെയാണ് കുടുംബത്തിൻ്റെ പ്രതികരണം.
ചേരാനെല്ലൂർ അപകടത്തിൽ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥരെ ഇന്ന് സസ്പെൻഡ് ചെയ്തിരുന്നു. സി ഐ ശ്യാംകുമാർ കെ എസ് ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ ലഭിച്ചത്. സംഭവസ്ഥലം സന്ദർശിച്ച് എഡിജിപി പി വിജയൻ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിലാണ് നടപടി പ്രഖ്യാപിച്ചത്. സി ഐ ശ്യാം കുമാർ കെ എസ്, എസ് എച്ച് ഒവിശ്വജിത്ത് വി എസ്. എഎസ്ഐ മനോജ് കെ ടി, സിപിഒ അരുൺ ജോഷി എന്നിവർക്കെതിരെയാണ് നടപടിയുണ്ടായത്.
Content Highlights:The family involved in the Cheranalloor road accident case plans to approach the High Court against the judge and has held discussions with the police regarding the matter.