ടാക്‌സ് ഫോഴ്‌സിലൂടെ ലക്ഷ്യമിടുന്നത് വാണിജ്യവല്‍ക്കരണം, ആരോഗ്യമേഖലയിലെ സിംഗാളിന്റെ പ്രവര്‍ത്തനം എന്ത്?: പിണറായി

കേരളത്തെ പിന്നോട്ടടിക്കാനാണോ ജനവിധി വാങ്ങിയതെന്നും പിണറായി വിജയന്‍ ചോദിച്ചു

തിരുവനന്തപുരം: ആരോഗ്യരംഗത്തെ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരണത്തിലൂടെ വാണിജ്യവല്‍ക്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ടാസ്‌ക്‌ഫോഴ്‌സ് തലവനായി ചുമതലപ്പെടുത്തിയ ഉത്തര്‍പ്രദേശ് മുന്‍ ചീഫ് സെക്രട്ടറി ദീപക് സിംഗാളിനെതിരെയും പ്രതിപക്ഷ നേതാവ് രൂക്ഷവിമര്‍ശനം ഉയര്‍ത്തി. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എന്തുപ്രവര്‍ത്തനത്തിലാണ് അദ്ദേഹം ഏര്‍പ്പെട്ടിരുന്നതെന്ന് പിണറായി വിജയന്‍ ചോദിച്ചു.

'വിരമിച്ച ശേഷം സ്വകാര്യ കോര്‍പ്പറേറ്റ് ശക്തികളുടെ സേവനം വ്യാപിപ്പിക്കുന്ന നെറ്റ് വര്‍ക്കിംഗ് നടത്തുന്ന എന്‍ജിഒ സ്ഥാപനത്തിന്റെ ആള്‍ ആയാണ് ദീപക് സിംഗാള്‍ പ്രവര്‍ത്തിക്കുന്നത്. അത്തരമൊരാളെ തിരഞ്ഞ് കണ്ടുപിടിച്ച് ഉള്‍പ്പെടുത്തുമ്പോള്‍ ആശങ്കയുണ്ട്. കേരളത്തിന്റെ ആവശ്യം കേരളത്തേക്കള്‍ അറിയുന്നത് മഹാരാഷ്ട്രയിലെയും യുപിയിലേയും ആളുകള്‍ക്കാണ് എന്ന് സര്‍ക്കാര്‍ എങ്ങനെയാണ് ധരിക്കുന്നത്. ഇവരെ തിരഞ്ഞുപിടിച്ച് അംഗങ്ങളാക്കിയതിന്റെ ലക്ഷ്യം എന്താണ്. കച്ചവടം നടത്തുന്നവരാണ് അതിലെ അംഗങ്ങള്‍. കോര്‍പ്പറേറ്റ് ആശുപത്രികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാനാണ് ഇത്', പിണറായി വിജയന്‍ പറഞ്ഞു. തുടര്‍ന്ന് ദീപക് സിംളിനെ സംരക്ഷിച്ച മുഖ്യമന്ത്രി അയര്‍ലന്‍ഡ് ഡോക്ടര്‍ വില്യം ഹോളിനെ കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ചത് ചോദ്യം ചെയ്തു.

കേരളത്തെ പിന്നോട്ടടിക്കാനാണോ ജനവിധി വാങ്ങിയതെന്നും പിണറായി വിജയന്‍ ചോദിച്ചു. നാറ്റ്‌കോ ഫാര്‍മയില്‍ നിന്നും 12.5 കോടി രൂപയാണ് കോണ്‍ഗ്രസ് വാങ്ങിയത്. സിപിഐഎം വെറും ഒന്നരക്കോടിയാണ് വാങ്ങിയത്. ആനയും അണ്ണാനും തമ്മിലുള്ള വ്യത്യാസം പോലെയാണ് അത്. ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടിന് കണ്ണൂരില്‍ ഏറ്റെടുത്തത് ആര്‍ക്കും വേണ്ടാത്ത ഭൂമിയാണെന്ന് പറഞ്ഞു. മുരളീധരന്‍ അവിടെപോയി ഒന്നുനോക്കുക. ആക്ഷേപം ഉന്നയിച്ചതുകൊണ്ട് കാര്യമില്ല. ഭരണനടപടികളിലൂടെയാണ് കാര്യങ്ങള്‍ നീക്കേണ്ടത്. ആരോഗ്യരംഗത്തെ പുറകോട്ട് നയിക്കാനാകില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

Content Highlights: Pinarayi Vijayan alleges that the government's health sector task force initiative aims to promote commercialisation of healthcare

To advertise here,contact us