തിരുവനന്തപുരം: ആരോഗ്യമേഖലയിലും കച്ചവട നീക്കം. ആരോഗ്യമേഖലയിലെ സമഗ്ര മാറ്റത്തിന് രൂപീകരിച്ച മുഖ്യമന്ത്രി അധ്യക്ഷനായ ടാസ്ക് ഫോഴ്സിന്റെ പ്രവര്‍ത്തനം അടിമുടി ദുരൂഹം. 16 അംഗ സമിതിയില്‍ ഏറെയും വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപന ഉടമകളാണ്. സമിതിയില്‍ വന്‍കിട സ്വകാര്യ ലാബ് മുതലാളിയും സ്വകാര്യ ആശുപത്രി വ്യവസായികളും അംഗങ്ങളായുള്ളപ്പോള്, പൊതുജനാരോഗ്യ വിദഗ്ധരെ ഉള്‍പ്പെടുത്തിയില്ലെന്നും വിമര്‍ശനമുണ്ട്. 12 അംഗങ്ങളില്‍ പലരും അഴിമതി ആരോപണം ഉള്‍പ്പടെ നേരിടുന്നവരാണെന്നതാണ് മറ്റൊരു വസ്തുത. മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തന്‍ ഖേല്‍ക്കറും സമിതിയിലുണ്ട്. കച്ചവട താല്‍പ്പര്യം മാത്രമാണ് സമിതിയുടെ ലക്ഷ്യമെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരൂഹ നീക്കത്തില്‍ ആരോഗ്യമന്ത്രിക്കും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.
ആരോഗ്യവകുപ്പിനെ നോക്കുകുത്തിയാക്കിയാണ് സമിതിയുടെ പ്രവര്‍ത്തനം നടക്കുന്നത്. ആരോഗ്യവകുപ്പുമായി കൂടിയാലോചന ഇല്ലാതെ എല്ലാ നടപടികളും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് നടത്തുന്നത്. ഡിഎംഇ, ഡിഎച്ച്എസ് തുടങ്ങിയവരും സമിതിയില്‍ ഇല്ല. സ്വകാര്യ ഹോട്ടലിലും ക്ലിഫ് ഹൗസിലുമായി തിടുക്കപ്പെട്ട് സമതി യോഗം ചേര്‍ന്നു. രണ്ട് മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് കൈമാറാനാണ് നിര്‍ദേശം.
ടാസ്ക് ഫോഴ്സിന്റെ പ്രവര്‍ത്തനത്തില്‍ നിരവധി ആശങ്കകളാണ് ഉയരുന്നത്. രോഗികളുടെ ആരോഗ്യവിവരങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്നും ആശങ്കയുണ്ട്. ഈ വിവരങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ക്കും ലാബുകള്‍ക്കും വിവരങ്ങള്‍ ലഭിക്കുമോ?, വിവരങ്ങള്‍ ചോര്‍ന്നാല്‍ ഉത്തരവാദിത്തം ആര്‍ക്ക് ?, അലോപ്പതി, ഹോമിയോ, ആയുര്‍വേദം എന്നിവയുടെ ഏകോപനം എങ്ങനെ? നിലവിലെ പൊതുജനാരോഗ്യ മാതൃകയ്ക്ക് എന്ത് സംഭവിക്കും? എന്നിങ്ങനെ ചോദ്യങ്ങള്‍ നിരവധിയാണ്.
മുഖ്യമന്ത്രിയാണ് സമിതിയുടെ ചെയര്മാന്. ആരോഗ്യമന്ത്രി വൈസ് ചെയര്‍മാനും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ് കോര്‍ഡിനേറ്ററുമാണ്. രത്തന്‍ ഖേല്‍ക്കര്‍ സിമിതിയില്‍ മെമ്പറാണ്. സമിതിയിലെ മറ്റ് അംഗങ്ങള്‍ ഇവരാണ്,
Content Highlights: Allegations of commercial interests in the healthcare sector have raised questions over the functioning of the task force chaired by Kerala Chief Minister.