കോവളം സ്പാ കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം, പ്രതികളെ ആന്ധ്രയില്‍ നിന്ന് പിടികൂടി

ചെന്നൈയിലെ സ്പായിലും ദുരുപയോഗം നടന്നതായി പെണ്‍കുട്ടിയുടെ മൊഴി നല്‍കിയെന്നും കെ പ്രദീപ് പറഞ്ഞു

തിരുവനന്തപുരം: കോവളത്ത് പെണ്‍കുട്ടിയെ മാതൃ സഹോദരി സ്പായില്‍ വിറ്റ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പ്രത്യക സംഘത്തെ നിയമിച്ചെന്ന് ഫോര്‍ട്ട് എസിപി കെ പ്രദീപ്. ഒന്‍പതംഗ അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക. കേസിലെ രണ്ട് പ്രതികളേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നും എസിപി പറഞ്ഞു. ആന്ധ്രപ്രദേശിലെ ബാലസമുദ്രത്തിലെ ഗൊറില്ല സ്റ്റേഷനില്‍ പരിധിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

സ്പായില്‍ ഉണ്ടായിരുന്ന ചെറുപ്പക്കാരനുമായി പെണ്‍കുട്ടി ഇറങ്ങിപ്പോയെന്ന് കാട്ടിയാണ് അവിടെ തന്നെ ജോലി ചെയ്തിരുന്ന മാതൃസഹോദരി സെപ്റ്റംബര്‍ 21 ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പാരാതി നല്‍കിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നെയ്യാര്‍ ഡാമിനടുത്ത് നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ തന്നെ കുട്ടിയുടെ പ്രായംസംബന്ധിച്ച് പൊലീസിന് സംശയമുണ്ടായിരുന്നു. ആഡ്രയില്‍ പോയി അന്വേഷിച്ചപ്പോഴാണ് പ്രായം 16 എന്ന് തെളിഞ്ഞത്. സ്‌കൂള്‍ പ്രിന്‍സിപ്പളില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചിരുന്നെന്ന് എസിപി വ്യക്തമാക്കി.

കോവളത്തെ സ്പായില്‍ കുട്ടി രണ്ട് മാസമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മറ്റൊരു സ്പായില്‍ നാല് ദിവസമുണ്ടായിരുന്നു. ചെന്നൈയിലെ സ്പായിലും ദുരുപയോഗം നടന്നതായി പെണ്‍കുട്ടിയുടെ മൊഴി നല്‍കിയെന്നും കെ പ്രദീപ് പറഞ്ഞു. പെണ്‍കുട്ടിയുടെ വളര്‍ത്തമ്മയും പങ്കാളിയുമാണ് കുട്ടിയെ നാട്ടിലെത്തിച്ചതെന്നും പൊലീസ് പറഞ്ഞു.

Content Highlights: Fort ACP K Pradeep said a special nine-member team has been formed to investigate the Kovalam case involving a girl allegedly sold to a spa by her maternal aunt. Police have taken both accused into custody after arresting them within the limits of Gorila police station in Balasumudram, Andhra Pradesh.

To advertise here,contact us