കൊച്ചി: നെടുമ്പാശ്ശേരി അപകടത്തില് മിനി കൂപ്പറിന്റെ ഇവന്റ് ഡാറ്റാ റെക്കോര്ഡ് ശേഖരിക്കാന് പൊലീസ്. വാഹനം പോയ സ്ഥലങ്ങളും സ്പീഡും കണ്ടെത്തുന്നതിനാണ് പരിശോധന നടത്തുന്നത്. ബിഎംഡബ്ള്യു ഉദ്യോഗസ്ഥര് എത്തിയാണ് ഡാറ്റ ശേഖരിക്കുന്നത്.
പ്രതി സുഹൈല് മിനി കൂപ്പര് ഓടിച്ചത് ഏതാണ്ട് 180 കിലോമീറ്റര് സ്പീഡിലാണെന്ന് പൊലീസിന് മൊഴി നല്കിയിരുന്നു. അക്കാര്യം ഉറപ്പാക്കുന്നതിനുള്ള തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് ഡാറ്റാ റെക്കോര്ഡ് ശേഖരിക്കുന്നത്. വിമാനത്തിന്റെ ബ്ലാക് ബോക്സിന് സമാനമായ ഒന്നാണ് കാറുകളിലെ ഇവന്റ് ഡാറ്റാ റെക്കോര്ഡര്. അപകടമുണ്ടാക്കിയ സമയത്ത് വാഹനം എത്ര വേഗതയിലാണ് പോയതെന്നും ആക്സിലറേഷനും എഞ്ചിന് ആര്പിഎം എങ്ങനെയായിരുന്നു എന്നീ കാര്യങ്ങളാണ് പരിശോധിക്കുക. ഇത്തരം കാര്യങ്ങളെല്ലാം റിക്കവര് ചെയ്യാനാവുമോ എന്നതും പരിശോധിച്ചു വരികയാണ്. 2018 മോഡല് വാഹനമായതിനാല് എല്ലാ വിവരങ്ങളും പൂര്ണമായി ലഭ്യമാകുമോ എന്നതിലും ആശങ്ക നിലനില്ക്കുകയാണ്. അതേസമയം, പ്രതി സുഹൈലിന്റെ കസ്റ്റഡി കാലാവധി നാളെയവസാനിക്കും.
ഇതിനിടെ മിനികൂപ്പര് അപകടത്തെ പൊലീസ് വളരെ ഗൗരവമായി തന്നെ എടുത്തിരിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഒരു പ്രതിയേയും രക്ഷപെടാന് അനുവദിക്കില്ലെന്നും ശക്തമായ നടപടി കൈക്കൊള്ളുമെന്നും ചെന്നിത്തല പറഞ്ഞു. ഒരിക്കലും അംഗീകരിക്കാനാവുന്ന കാര്യമല്ല നടന്നത്. പ്രതികള്ക്ക് നിയമം അനുശാസിക്കുന്ന എല്ലാ നടപടികളും സ്വീകരിക്കും. ഏറ്റവും വലിയ ശിക്ഷ വാങ്ങി നല്കാന് പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടാകുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
Content Highlights: Police are collecting the Mini Cooper’s event data recorder to verify the vehicle’s speed during the Nedumbassery accident, while Home Minister Ramesh Chennithala assured strict legal action against the accused.