നെടുമ്പാശ്ശേരി അപകടം; പ്രതി സുഹൈലിനെ രക്ഷപെടുത്താനുള്ള ശ്രമം നടക്കുന്നു: പി രാജീവ്

പൊലീസ് പ്രതിക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നുവെന്നും എഫ്‌ഐആര്‍ ഇടാന്‍ കൂടുതല്‍ സമയം എടുത്തുവെന്നും പി രാജീവ്

തിരുവനന്തപുരം: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തിലെ പ്രതി സുഹൈലിനെ രക്ഷപെടുത്താനുള്ള ശ്രമം നടക്കുന്നതായി മുന്‍ മന്ത്രി പി രാജീവ്. ഇത് അതീവ ഗൗരവം ഉള്ള വിഷയമാണെന്നും പൊലീസ് പ്രതിക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നുവെന്നും എഫ്‌ഐആര്‍ ഇടാന്‍ കൂടുതല്‍ സമയം എടുത്തുവെന്നും പി രാജീവ് ആരോപിച്ചു.

കേസിലെ പ്രതി ആരാണെന്ന് അറിഞ്ഞിട്ടും പേര് പരാമര്‍ശിക്കാന്‍ പൊലീസ് തയ്യാറായില്ല. അമിതമായി മദ്യപിച്ചാണ് വാഹനം ഓടിച്ചത് എന്ന് വ്യക്തമാണ്. പ്രതി തന്നെ അത് സമ്മതിക്കുകയും ചെയ്തു. സര്‍ക്കാരില്‍ നിന്ന് ആരൊക്കെയോ ഇടപെട്ടിട്ട് ഉണ്ടെന്ന് മരണപ്പെട്ടവരുടെ കുടുംബം പറയുന്നുണ്ട്. ആദ്യം മദ്യം വിറ്റ ബാറുകാരെ ശരിയാക്കും എന്നാണ് പറഞ്ഞത്. കേരള പൊലീസ് വേറെ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു കാരണവശാലും കൊലപാതകിയെ രക്ഷപ്പെടാന്‍ അനുവദിക്കാന്‍ പാടില്ല. ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും ഈ കേസില്‍ എന്തെല്ലാം സ്വാധീനങ്ങള്‍ ഉണ്ട് എന്ന് വ്യക്തമാക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു. എല്ലാം അച്ഛന്‍ നോക്കിക്കോളും എന്ന് പറഞ്ഞത് അങ്ങനെ ഒരു അവസ്ഥയില്‍ പറഞ്ഞതാകും എന്നാണ് കരുതിയത്. എന്നാല്‍ എഫ്‌ഐആറില്‍ മദ്യപിച്ചു എന്ന പരാമര്‍ശം പോലും ഇല്ല. ഇതില്‍ നിന്ന് എല്ലാ വ്യക്തമാണ്. കേരളീയ സമൂഹം ഇത് അംഗീകരിക്കില്ലെന്നും രാജീവ് പറഞ്ഞു.

പ്രതിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ദുരൂഹതയെന്ന് വലിയ ആരോപണം ഉയര്‍ന്നിരുന്നു. ആരാണ് വാഹനം ഇടിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന പേര് എഫ്‌ഐറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും എഫ്‌ഐആറില്‍ എവിടെയും മദ്യം എന്നൊരു വാക്ക് പോലുമില്ലെന്നുമാണ് ആരോപണം. ഇതിനു പിന്നാലെ പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഡിജിപിയും രംഗത്തെത്തിയിരുന്നു. കുടംബത്തിന് സംശയമുണ്ടാകുന്നത് സ്വാഭാവികമാണ്. പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല. നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കും എന്നാണ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്.

Content Highlights: Former minister P Rajeev alleges that attempts are being made to protect Suhail, the accused in the Nedumbassery Mini Cooper accident that claimed three lives. He raises concerns over the FIR and police investigation, demanding clarity on alleged external interference in the case

To advertise here,contact us