പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടിക പുറത്തുവിട്ട് സർക്കാർ; പട്ടികയിൽ 33 വില്ലേജുകൾ

പരിസ്ഥിതി ഡയറക്ടറേറ്റ് വെബ്സൈറ്റിലാണ് ഭൂപടം പ്രസിദ്ധീകരിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടിക പുറത്തുവിട്ട് സർക്കാർ. പരിസ്ഥിതി ഡയറക്ടറേറ്റ് വെബ്സൈറ്റിലാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തെ 33 വില്ലേജുകളിൽ ആയി 8596.69 ചതുരശ്ര കിലോമീറ്റർ ആണ് പരിസ്ഥിതി ലോല പ്രദേശം.

പരിസ്ഥിതി ലോല മേഖലകൾ ഏതൊക്കെയെന്നത് സംബന്ധിച്ച ജനങ്ങളുടെ സംശയങ്ങൾക്കാണ് ഉത്തരമായിരിക്കുന്നത്. പരിസ്ഥിതി ലോല മേഖലകൾ ഏതൊക്കെയാണ് എന്നതാണ് മാപ്പിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന്റെ പൂർണ്ണ വിവരങ്ങൾ പരിസ്ഥിതി ഡയറക്ടറേറ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച മാപ്പിൽ ലഭ്യമാണ്.

കേരളം കേന്ദ്രത്തിന് സമർപ്പിച്ച പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ജനവാസ മേഖലകളെയും കാർഷിക മേഖലകളെയും പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ടായിരുന്നു. ആ സ്ഥലങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ടുള്ള മാപ്പാണ് ഇപ്പോൾ പരിസ്ഥിതി ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ നിർദ്ദേശം കേന്ദ്രം അംഗീകരിക്കും എന്ന പ്രതീക്ഷയാണ് സംസ്ഥാന സർക്കാരിനുള്ളത്. കരട് വിജ്ഞാപനം പുറത്തിറങ്ങിയപ്പോൾ വലിയ ആശങ്കയാണ് കേരളത്തിന്റെ മലയോര മേഖലകളിൽ ഉണ്ടായത്. ശക്തമായ പ്രതിഷേധവും ഉയർന്നുവന്നിരുന്നു. ജനങ്ങൾക്ക് അവരുടെ പ്രദേശം ഈ മാപ്പ് വഴി പരിശോധിക്കാനും ആശങ്ക അകറ്റാനും കഴിയും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Content Highlights: Kerala Government Publishes Environmentally Sensitive Zones List

To advertise here,contact us