തിരുവനന്തപുരം: കോര്പ്പറേഷന് കൗണ്‍സിലര്‍ സ്ഥാനത്തെ രാജി സംബന്ധിച്ച നീക്കത്തില്‍ പ്രതികരിക്കാന്‍ തയ്യാറെന്ന് ആര് ശ്രീലേഖ. ഒക്ടോബര്‍ 11ന് ഇക്കാര്യത്തില്‍ പ്രതികരിക്കുമെന്നും തനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂവെന്നും ആര് ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചു.
'ഞാന്‍ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു- എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ശ്രീലേഖ രാജി വെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന്.ഒക്ടോബര്‍ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ. എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ…', എന്നാണ് ആര് ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു ആര് ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നും രാജിവെച്ചത്. പിന്നാലെ നേതൃത്വം അനുനയിപ്പിച്ച് പിന്‍വലിപ്പിക്കുകയായിരുന്നു. വ്യക്തിപരമാണ് രാജിയെന്നായിരുന്നു വിശദീകരണം. സെപ്റ്റംബര്‍ 30ന് മേയര്‍ വി വി രാജേഷിന് കൗണ്‍സിലര്‍ സ്ഥാനത്തു നിന്ന് സ്വകാര്യ കാരണങ്ങള്‍ കൊണ്ട് രാജി വെക്കുന്നതായി അറിയിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്ന് ആര് ശ്രീലേഖ ശാസ്തമംഗലത്തെ 'കൗണ്‍സിലര്‍ അറിയിപ്പ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ അറിയിച്ചിരുന്നു. രാജി തീരുമാനം മാറ്റിയതോടെ വാട്സ്ആപ്പില്‍ പങ്കുവെച്ച 'രാജി സന്ദേശ'വും ശ്രീലേഖ ഡിലീറ്റ് ചെയ്യുകയായിരുന്നു.
Content Highlights: R Sreelekha has said she is ready to respond to the move concerning her resignation from the corporation councillor position.