മന്ത്രി ഒ ജെ ജനീഷിൻ്റെ പുരാരേഖ വകുപ്പില്‍ വിചിത്ര നിയമനം: ഒൻപത് ദിവസത്തേക്ക് നിയമനത്തിന് ഉത്തരവിറക്കി

ഈ മാസം 13ന് ഇന്റര്‍വ്യൂ നടക്കാനിരിക്കെയാണ് വാച്ച് മാന്‍ പോസ്റ്റിലേക്ക് നിയമനം നടത്തിയത്

തിരുവനന്തപുരം: മന്ത്രി ഒ ജെ ജനീഷിന്റെ പുരാരേഖ വകുപ്പില്‍ ഒൻപത് ദിവസത്തേക്ക് വിചിത്ര നിയമനം. ഈ മാസം 13ന് ഇന്റര്‍വ്യൂ നടക്കാനിരിക്കെയാണ് വാച്ച് മാന്‍ പോസ്റ്റിലേക്ക് ജഫീര്‍ കെ ബി എന്നയാളെ മൂന്നാം തീയതി നിയമിച്ചത്. പുരാരേഖ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്താണ് തീരുമാനമെടുത്തത്.

ജൂലൈ ഏഴാം തീയതി കോട്ടയത്തെ എംപ്ലോയ്‌മെന്റ് ഓഫീസര്‍ നല്‍കിയ ആറ് പേരുടെ പട്ടികയില്‍ നിയമനം ലഭിച്ച ജെഫിര്‍ കെ ബിയുടെ പേര് ഇല്ലായിരുന്നു. വൈക്കം സത്യാഗ്രഹ ഗാന്ധി സ്മാരക മ്യൂസിയത്തിലെ താത്ക്കാലിക വാച്ച്മാന്‍ തസ്തികയിലെ നിയമനത്തിലാണ് എന്‍ പ്രശാന്തിന്റെ ഇടപെടല്‍ നടന്നത്. നിയമനത്തിന്റെ ഉത്തരവ് റിപ്പോട്ടറിന് ലഭിച്ചിരുന്നു.

Content Highlights: A controversial appointment in Kerala's Archives Department has raised questions after a person was reportedly appointed for only nine days under Minister O J Janeesh.

To advertise here,contact us