മുസ്‌ലിം ലീഗില്‍ പുനഃസംഘടന: ഒറ്റപ്പദവി കര്‍ശനമാക്കി, ജില്ലകളില്‍ പിടിമുറുക്കി കുഞ്ഞാലിക്കുട്ടി പക്ഷം

കോഴിക്കോടും കാസര്‍കോടും കുഞ്ഞാലിക്കുട്ടി പക്ഷം പിടിച്ചെടുത്തു

കോഴിക്കോട്: മുസ്‌ലിം ലീഗില്‍ പുനഃസംഘടന. ഒറ്റപ്പദവി കര്‍ശനമാക്കിയിരിക്കുകയാണ്. മന്ത്രിമാരെയും എംഎല്‍എമാരെയും ഭാരവാഹി പട്ടികയില്‍ നിന്ന് ഒഴിവാക്കി. മന്ത്രിമാരായ കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍ എന്നിവരെയാണ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. എംഎല്‍എമാരായ പാറക്കല്‍ അബ്ദുള്ളയെയും ആബിദ് ഹുസൈന്‍ തങ്ങളെയും മാറ്റിയിട്ടുണ്ട്.

പി അബ്ദുള്‍ ഹമീദ്, എ അബ്ദുറഹിമാന്‍, ശ്യാം സുന്ദര്‍ എന്നിവര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരാകും. മുന്‍ എംഎല്‍എ പി ഉബൈദുള്ള, കമാല്‍ മാക്കിയില്‍, റഫീഖ് മണിമല എന്നിവരാണ് സംസ്ഥാന സെക്രട്ടറിമാര്‍. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

പുനഃസംഘടനയോടെ കുഞ്ഞാലിക്കുട്ടി പക്ഷം ജില്ലകളില്‍ പിടിമുറുക്കിയിരിക്കുകയാണ്. കോഴിക്കോടും കാസര്‍കോടും കുഞ്ഞാലിക്കുട്ടി പക്ഷം പിടിച്ചെടുത്തു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും എം എ റസാഖ് മാസ്റ്ററെ മാറ്റി. ടി ടി ഇസ്മായിലാണ് പുതിയ പ്രസിഡന്റ്. സൂപ്പിനരിക്കാട്ടേരി ജനറല്‍ സെക്രട്ടറിയും അനീസ് ആദം വൈസ് പ്രസിഡന്റുമാകും. എന്‍ സി അബൂബക്കറാണ് കോഴിക്കോട് ട്രഷറര്‍.

മലപ്പുറം ജില്ലയിലും നേതൃത്വത്തില്‍ മാറ്റമുണ്ട്. എം ഉമ്മര്‍ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയാകും. സെക്രട്ടറിമാരായി ശരീഫ് കുറ്റൂര്‍, മുജീബ് കോടേരി എന്നിവരെയും നിയമിച്ചു.

കാസര്‍കോട് ജില്ലാ കമ്മിറ്റിയും കുഞ്ഞാലിക്കുട്ടി പക്ഷം പിടിച്ചെടുത്തു. കാസര്‍കോട് ജില്ലാ പ്രസിഡന്റായി മുന്‍ എംഎല്‍എ എന്‍ എ നെല്ലിക്കുന്നും ചുമതലയേല്‍ക്കും. പി എം മുനീര്‍ ജനറല്‍ സെക്രട്ടറിയുമാകും.

എറണാകുളം ജില്ലിയില്‍ അഷ്‌റഫ് മൂപ്പന്‍ ജനറല്‍ സെക്രട്ടറിയാകും. കെ എച്ച് മുഹമ്മദ് കുഞ്ഞ് ജനറല്‍ സെക്രട്ടറി, പി എ അഹമ്മദ് കബീര്‍ വൈസ് പ്രസിഡന്റ്. കൊല്ലത്ത് പോരേടെ ബദറാണ് ജനറല്‍ സെക്രട്ടറി. കാട്ടൂര്‍ ബഷീര്‍ സെക്രട്ടറിയാകും.

Content Highlights: The Muslim League has introduced organisational restructuring with a strict one-post policy, excluding ministers and MLAs from office-bearer lists.

To advertise here,contact us