സിഎംആര്‍എല്‍-എക്സാലോജിക് കേസ്; ഇഡി ശുപാര്‍ശയില്‍ നിയമോപദേശം തേടിയ ശേഷം മാത്രം നടപടി: സണ്ണി ജോസഫ്

കേസില്‍ സിപിഐഎമ്മിന്റെ വിശദീകരണം തൃപ്തികരമെല്ലെന്നും അദ്ദേഹം ആരോപിച്ചു

തിരുവനന്തപുരം: ചിറയിന്‍കീഴ് കയ്യാങ്കളിയില്‍ ധൃതിപിടിച്ച് നടപടി ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അന്വേഷണം റിപ്പോര്‍ട്ട് ലഭിച്ചെന്നും അത് പരിശോധിച്ചതിനുശേഷം മാത്രമാകും നടപടി എന്നുമാണ് അദ്ദേഹം പറഞ്ഞത്. സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടുള്ള ഇഡി ശുപാര്‍ശയില്‍ തിടുക്കപ്പെട്ട് നടപടിയി ഉണ്ടാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. വിഷയത്തില്‍ നിയമവശം മുഴുവന്‍ പരിശോധിക്കും. നിയമനടപടി സ്വീകരിക്കണമെന്ന കെപിസിസിയുടെ അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. കേസില്‍ സിപിഐഎമ്മിന്റെ വിശദീകരണം തൃപ്തികരമെല്ലെന്നും അദ്ദേഹം ആരോപിച്ചു.

പിഎം ശ്രീ വിഷയത്തില്‍ പ്രതികരിച്ച അദ്ദേഹം മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് ചണ്ടിക്കാട്ടി. പിഎം ശ്രീയില്‍ അന്തിമ തീരുമാനമായില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി യോഗത്തില്‍ വൈദ്യുതി പ്രതിസന്ധി ചര്‍ച്ചാവിഷയമായി. ഉപതെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കി. കോണ്‍ഗ്രസ് മത്സരിക്കുന്ന ഇടങ്ങളിലും ഘടക കക്ഷികള്‍ മത്സരിക്കുന്നിടത്തും ചുമതല ഉണ്ടാകും. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഇടപെടല്‍ നടത്തുമെന്നും ഇഎസ്എ കൃഷി ജനവാസ മേഖലകള്‍ ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് റെയിൽവെ ഡിവിഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കും. എംപിമാരുടെ നേതൃത്വത്തില്‍ തുടര്‍ സമരം ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ബോര്‍ഡ് കോര്‍പ്പറേഷന്‍ നിയമനങ്ങളുടെ മാര്‍ഗരേഖ ഉടന്‍ തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി, ഓപ്പറേഷന്‍ തൂഫാന്‍, ഓണാഘോഷങ്ങളുടെ വിജയം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും പോഷക സംഘടനകളെ ശക്തമാക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും കെപിസി പ്രസിഡന്റ് വിശദീകരിച്ചു.

Content Highlights: KPCC president Sunny Joseph said there would be no hasty action in the Chirayinkeezhu incident and that the inquiry report would be examined before deciding on further steps. He also said the legal aspects of the ED recommendation seeking a case against Opposition Leader Pinarayi Vijayan in the CMRL-Exalogic matter would be examined in detail. Sunny Joseph said the CPI(M)’s explanation on the issue was not satisfactory.

To advertise here,contact us