കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിൻ്റെ മരണത്തിൽ ഒന്നാം പ്രതി ഡോ എം കെ റാമിന് ജാമ്യം. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് കോടതി എം കെ റാമിന് ജാമ്യം അനുവദിച്ചത്. അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ പ്രവേശിക്കുന്നതിൽ വിലക്ക് ഉൾപ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം.
നേരത്തെ നിധിൻ രാജ് കേസിൽ ഡോ. എം കെ റാമിൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണമെന്ന് ഒരു ഘട്ടത്തിൽ കോടതി ആവശ്യപ്പെട്ടിരുന്നു. അറസ്റ്റിനുള്ള കാരണം കാണിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥന് അറിയാം. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്നും കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായി. പ്രതിയെ രക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പണത്തിന് മീതെ പരുന്തും പറക്കില്ലല്ലോ എന്നായിരുന്നു ആ ഘട്ടത്തിൽ ജസ്റ്റിസ് എ ബദറുദീന്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ചിന്റെ പരാമര്‍ശം.
നേരത്തെ ഡോ എം കെ റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ആരോപണം ഉയർന്നിരുന്നു. അറസ്റ്റ് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താതിനാൽ ആദ്യഘട്ടത്തിൽ റാമിന് കോടതി വിട്ടയിച്ചിരുന്നു. അറസ്റ്റിൻ്റെ കാരണങ്ങൾ ബോധ്യപ്പെടുത്തി ഏഴുതി നൽകണമെന്നത് പാലിച്ചില്ലെന്ന വാദം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. ഇതിന് പിന്നാലെ റാമിനെ കോടതി പരിസരത്ത് നിന്ന് പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തതും വിവാദമായിരുന്നു.
Content Highlights: In the Nithin Raj case, first accused Dr MK Ram has been granted bail by the court with strict conditions. Know the latest developments in the case.