തിരുവനന്തപുരം: സുകുമാരക്കുറുപ്പാണെന്ന പ്രചരണങ്ങളില്‍ തനിക്ക് ദുഖവും ഭയവുമുണ്ടെന്ന് ബ്രൂണൈയിലെ മലയാളി വയോധികന് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. താന്‍ സുകുമാരക്കുറുപ്പല്ലെന്നും പരാരിജാതനും സുഹൃത്തും തന്നെ സുകുമാരക്കുറുപ്പായി ചിത്രീകരിക്കുന്നെന്നുമാണ് ദാമോദര മോനോല് എന്ന് പരിജയപ്പെടുത്തിയ വയോധികന് പറഞ്ഞത്.
വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയാണ് പാരിജാതന് തന്നോട് ക്രൂരമായി പെരുമാറുന്നതെന്നും അദ്ദേഹം പറയുന്നു. തന്നെക്കുറിച്ചുള്ള വാര്‍ത്ത പുറത്ത് വരുന്നത് വരെ സുകുമാരക്കുറുപ്പെന്ന പേരോ അയാളുടെ കുറ്റകൃത്യമോ തനിക്ക് അറിയില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 24 ന്യൂസ് ചാനലിലെ ഒരു മാധ്യമപ്രവര്ത്തകന് അടക്കം തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത നല്കി എന്നും അദ്ദേഹം പറഞ്ഞു.
തനിക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രിയോടും മുഖ്യമന്ത്രിയോടും പറയുക എന്നതാണ് മാധ്യമങ്ങളിലൂടെയുള്ള പ്രതികരണത്തിലൂടെ ഉദ്ദേശിക്കുന്നത്. പാരിജാതനും മറ്റൊരാളും ഇവിടെ എത്തി തന്റെ ഫോണുകളൊക്കെ പരിശോധിച്ചു. താന്‍ സുകുമാരക്കുറുപ്പല്ലെന്ന് പലവട്ടം പറഞ്ഞിട്ടും ബലം പ്രയോഗിച്ചാണ് അവര്‍ ഇത്തരം നടപടികളില്‍ ഏര്‍പ്പെട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നിയമ നടപടിയുമായി ദാമോദര മോനോന് മുന്നോട്ട് പോകുമോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
തനിക്ക് കേരളത്തിലേക്ക് തിരിച്ചുവരാന്‍ താത്പര്യമുണ്ട്. മക്കളുടെ സംരക്ഷണയില്‍ കഴിയാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അടക്കം ഉള്ളത്കൊണ്ട് അതൊക്കെ പരിഹരിച്ചതിന് ശേഷം മാത്രമേ വരാന്‍ സാധിക്കൂ എന്നും അദ്ദേഹം പറയുന്നു. ബ്രൂണൈലുള്ള മലയാളികളുടെ സഹകരണത്തോടെയാണ് ദാമോദര മോനോന് ഇപ്പോള്‍ മാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങള്‍ അടക്കം നടത്തുന്നത്.
Content Highlights: A Malayali elderly man in Brunei, who identified himself as Damodara Monol, has denied claims that he is Sukumara Kurup, saying the reports have caused him distress and fear. He alleged that Parijathan and another person were portraying him as Kurup for personal gain, and claimed that media reports about him were published without seeking his response.