തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് വിഷയത്തില്‍ വാക്പോര് തുടരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. എഐഎസ്എഫ് നേതാവ് ടി ടി ജിസ്മോന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എം വിജിന് ഇട്ട കമന്റിലാണ് മറുപടി. സിപിഐ- സിപിഐഎം ബന്ധത്തിന്റെ രാഷ്ട്രീയം അറിയാത്തവര്‍ പലതും പറയും എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
ആ രാഷ്ട്രീയം സിപിഐക്ക് അറിയാമെന്നും വാക്കുകളില്‍ പുലര്‍ത്തേണ്ട മിതത്വം സിപിഐക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ ഇന്ത്യ ലക്ഷ്യബോധവും ഹൃദയ ബോധവുമുള്ള ഇടതുപക്ഷ ഐക്യം ആവശ്യപ്പെടുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് സിപിഎം- സിപിഐഐ ഐക്യം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത് സിപിഐക്ക് അറിയാം എന്ന് മാത്രം മറുപടി നല്കിയ ബിനോയ് വിശ്വം കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള സിപിഐഎം - സിപിഐ തര്‍ക്കത്തില്‍ യുവജന സംഘടനകളും പക്ഷം പിടിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി എന്‍ മോഹനന്റെ സിപിഐ വിമര്‍ശനത്തിന് എഐവൈഎഫ് സെക്രട്ടറി ടിടി ജിസ്മോന് മറുപടി പറഞ്ഞിരുന്നു. ഈ എഫ്ബി പോസ്റ്റിലാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന് കമന്റിട്ടത്. നേട്ടം മാത്രമല്ല നഷ്ടവും പങ്കിടണമെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു മറുപടിയിലുണ്ടായിരുന്നത്. ആപത്തില്‍ സഹായിക്കാത്ത സുഹ്യത്ത് സുഹ്യത്തല്ലെന്നും മല്ലനും മാദേവനും കഥ ഓര്‍മപ്പെടുത്തി വിജിന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇതേ മറുപടി വിജിന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും അത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: CPI state secretary Binoy Viswam responded to the issue involving DYFI state secretary M Vijin’s comment on AISF leader TT Jismon’s Facebook post. He said those unfamiliar with the political relationship between CPI and CPI(M) may make various remarks, while stressing the importance of left unity in the current political situation.