ബിവറേജസ് കോപ്പറേഷൻ്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കേസെടുത്ത് പൊലീസ്

തട്ടിപ്പു സംഘങ്ങള്‍ സമീപിച്ച ചില വ്യക്തികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്

തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ് നടത്താന്‍ ശ്രമിച്ച ഒരു സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. തട്ടിപ്പു സംഘങ്ങള്‍ സമീപിച്ച ചില വ്യക്തികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

കേസില്‍ ഉള്‍പ്പെട്ട മറ്റ് കണ്ണികളെ കണ്ടെത്താനുളള അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണ്. സംഭവത്തില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി എം ലിജു അറിയിച്ചു. പൊതു ജനങ്ങള്‍ ഇത്തരം വാഗ്ദാനങ്ങളില്‍ കബളിപ്പിക്കപ്പെടരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlight : Fraud involving job offers in the name of the Beverages Corporation; police register case against the gang

To advertise here,contact us