മലപ്പുറം: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി സ്ഥലംവിട്ടു. നിലമ്പൂര്‍-അകമ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ ആണ് സംഭവം. കുഞ്ഞ് മരിച്ചു. ചാലിയാര്‍ സ്വദേശിയായ യുവതിയാണ് കുട്ടിയെ ഉപേക്ഷിച്ചുപോയത്.
വയറുവേദനയെ തുടര്‍ന്ന് ഇന്നലെ രാത്രി 12 മണിയോടെയാണ് യുവതി ആശുപത്രിയില്‍ എത്തിയത്. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തു. അതിനിടയില്‍ ശുചിമുറിയില്‍ പ്രസവിച്ച യുവതി കുട്ടിയെ ബക്കറ്റില്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു. രാവിലെ ശുചിമുറി വൃത്തിയാക്കാന്‍ എത്തിയ സ്റ്റാഫ് ആണ് ബക്കറ്റില്‍ നവജാത ശിശുവിനെ കണ്ടത്. നിലമ്പൂര്‍ പൊലീസ് ആശുപത്രിയിലെത്തി പരിശോധന നടത്തുകയാണ്.
Content Highlights: A woman allegedly left a newborn baby abandoned in a bucket inside a private hospital toilet and left the premises, prompting an investigation