കെടിഡിസിയുടെ പേരും ലോഗോയും ഉപയോഗിച്ച് വ്യാജ വെബ്സൈറ്റ്; ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ്

ഗൂഗിളില്‍ കെടിഡിസി കീവേഡുകള്‍ തിരയുന്ന ഉപയോക്താക്കളെ ലക്ഷ്യമാക്കിയാണ് തട്ടിപ്പ്

തിരുവനന്തപുരം: കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ പേരിൽ സൈബര്‍ തട്ടിപ്പെന്ന് പരാതി. കെടിഡിസിയുടെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ വെബ്സൈറ്റുകള്‍ നിര്‍മ്മിച്ചാണ് തട്ടിപ്പ്. വ്യാജസൈറ്റുകള്‍ക്ക് കെടിഡിസിയുടെ ഔദ്യോഗിക വെബ്സൈറ്റുമായി അതീവ സാമ്യമുണ്ടായിരിക്കും. ഗൂഗിളില്‍ കെടിഡിസി കീവേഡുകള്‍ തിരയുന്ന ഉപയോക്താക്കളെ ലക്ഷ്യമാക്കിയാണ് തട്ടിപ്പ്. റൂം ബുക്കിംഗ് പൂര്‍ത്തിയാക്കാന്‍ ലഭിക്കുന്ന ഒടിപി നല്‍കുന്നതോടെ ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ വലിയ തുക പിന്‍വലിക്കപ്പെടുന്നു എന്നാണ് പരാതി. തട്ടിപ്പ് മറയ്ക്കാന്‍ വ്യാജ ബുക്കിംഗ് രസീതുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് പൊലീസിന്റെ നിര്‍ദ്ദേശം.

Content Highlights: Cyber fraudsters are allegedly cheating people by creating fake KTDC hotel booking offers and websites. Authorities have advised the public to book only through official channels and remain cautious while making online payments.

To advertise here,contact us