തിരുവനന്തപുരം: ഡല്‍ഹിയില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കുമെതിരെ പൊലീസ് നടത്തിയത് നരനായാട്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. വളരെ മോശമായ രീതിയിലാണ് പൊലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ശക്തമായ ബലപ്രയോഗമാണ് പൊലീസ് അവര്‍ക്ക് നേരെ പ്രയോഗിച്ചത്. സമരം ചെയ്ത വിദ്യാര്‍ത്ഥികളോടും ക്രൂരമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. അതിന്റെ ആവര്‍ത്തനമാണ് ഇന്നലെ ഡല്‍ഹിയില്‍ കണ്ടത്. അതിലുള്ള അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. ഈ സമരം മുന്നോട്ടുപോകും. വെച്ചുപൊറുപ്പിക്കാനാകാത്ത കാര്യമാണെന്നും വി ഡി സതീശന് പറഞ്ഞു.
പ്ലീഡര്‍ നിയമന വിവാദത്തില്‍ കെഎസ്യു നേതാക്കളുമായി സംസാരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതി കേട്ടു. സര്‍ക്കാരിന്റെ ഭാഗം വിശദീകരിച്ചു. മുഖ്യമന്ത്രിയെ ആര്‍ക്കും വന്ന് കാണാം. പതിനായിരക്കണക്കിന് ആളുകള്‍ വന്നു കാണുന്നുണ്ട്. ഒരു വ്യക്തിക്ക് കാണാന്‍ പറ്റുന്നതിലും അധികം ആളുകളെ കാണുന്നുണ്ട്. സംഘടനാ പ്രതിനിധികളെ കാണുന്നുണ്ട്. ഏറ്റവും സാധാരണക്കാരായ ആളുകളെ മുതല്‍ പ്രധാനപ്പെട്ടവരെ വരെ കാണുന്നുണ്ട്. ഒരാള്‍ക്കും തന്റെ ഓഫീസ് അനുമതി നിഷേധിച്ചിട്ടില്ലെന്നും വി ഡി സതീശന് പറഞ്ഞു. തേവര കോളേജിലെ പരിപാടി കഴിഞ്ഞിറങ്ങുമ്പോള്‍ അലോഷ്യസ് സേവ്യര്‍ അവിടെ നില്‍ക്കുന്നത് താന്‍ കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വളരെ വേഗം നടന്നു നീങ്ങുകയായിരുന്നു. താന്‍ നില്ക്കുന്ന ഫ്രെയിമില്‍ അദ്ദേഹമുണ്ടെന്ന് പിന്നീടാണ് കണ്ടതെന്നും വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു പ്രതികരണം.
വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. കേരള സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണച്ചാണ് വഖഫ് ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചത്. അമുസ്ലിം അംഗങ്ങളെ നിയമിക്കാമെന്നാണ് ഇടതുസര്‍ക്കാര്‍ ഉത്തരവ് എന്നും വി ഡി സതീശന് പറഞ്ഞു. ടാറ്റയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമില്ല. ടാറ്റ കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: V D Satheesan has condemned the police action against Rahul Gandhi oppostion Leaders