'വഖഫില്‍ കേന്ദ്രത്തിന് പരവതാനി വിരിച്ചത് ഇടതുസര്‍ക്കാര്‍'; വിമര്‍ശനവുമായി പിഎംഎ സലാം

'കേന്ദ്രം വഖഫ് ഭേദതി നിയമം പസാക്കുന്നതിന് മുമ്പ് തന്നെ വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട് ഇടത് സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചു'

മലപ്പുറം: വഖഫ് നിയമന വിവാദത്തില്‍ ഇടതു സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുസ്ലിം ലീഗ്. ചന്ദ്രിക ദിനപത്രത്തില്‍ വിശദീകരണ ലേഖനവുമായി ലീഗ് ജനറസല്‍ സെക്രട്ടറി പി എം എ സലാം രംഗത്തെത്തി. വഖഫില്‍ കേന്ദ്രത്തിന് പരവതാനി വിരിച്ചത് ഇടതുസര്‍ക്കാരാണ് എന്നാണ് സലാമിന്റെ ആരോപണം. വിഷയത്തില്‍ പിണറായി വിജയന്‍ പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും വിമര്‍ശിക്കുന്നുണ്ട്. കേന്ദ്രം വഖഫ് ഭേദതി നിയമം പസാക്കുന്നതിന് മുമ്പ് തന്നെ വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട് ഇടത് സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചു. ലീഗിന്റെ നിരന്തര പോരാട്ടമാണ് അത് പിന്‍വലിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയതെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

വഖഫ് ഭേദഗതി നിയമനത്തിനെതിരെ മുസ്‌ലിം ലീഗ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ശബ്ദമുയര്‍ത്തി. എന്നാല്‍ 2026 ഫെബ്രുവരി നാലിന് വഖഫ് ബോര്‍ഡ് പുനസംഘടിപ്പിക്കാന്‍ മുഴുവന്‍ അംഗങ്ങളേയും സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു. ഇത് കേന്ദ്ര നിയമം പിന്‍പറ്റിയാണെന്നാണ് സലാം ഉയര്‍ത്തുന്ന ആരോപണം. കേന്ദ്രത്തെ ചാണിന് ചാണായി പിന്‍തുടരാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിച്ചതെന്നാണ് വിമര്‍ശനം. അമുസ്‌ലിം അംഗങ്ങളെ ഉള്‍പ്പെടുത്തില്ലെന്ന് മുന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും പിന്നീട് ഉള്‍പ്പെടുത്താം എന്നാണ് പറഞ്ഞതെന്നും ലേഖനത്തില്‍ പറയുന്നു. വിഷയത്തില്‍ നിലവിലുള്ള നാല് കേസുകളും ഒരുമിച്ച് പരിഗണിച്ചാണ് കോടതി വാദം ആരംഭിച്ചത്. ഇതര മതസ്ഥരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്താമെന്ന് ഇപ്പോഴത്തെ സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിട്ടില്ലെന്നും ലേഖനത്തില്‍ പറയുന്നു.

ഇടത് സര്‍ക്കാരിന്റെ വഖഫ് ബോര്‍ഡ് രൂപീകരണം സാങ്കേതികവും നിയമപരവുമായ വ്യവസ്ഥകള്‍ പാലിച്ചല്ലെന്നും വിമര്‍ശനമുണ്ട്. അത് പരിശോധിക്കാം എന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ട്. അല്ലാതെ രണ്ട് അമുസ്ലിംങ്ങളെ നിയമിക്കാമെന്ന് കോടതിയില്‍ പറഞ്ഞിട്ടില്ലെന്നാണ് വിശദീകരണം. നിലവിലുള്ള നാല് ഹര്‍ജികളും തള്ളിക്കളയണമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എവിടെയും കക്ഷിചേരുന്ന നിലപാടല്ല സര്‍ക്കാര്‍ സ്വീകരിച്ചത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥ അനുസരിച്ചായിരിക്കും കേളസര്‍ക്കാര്‍ ഇതില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുകയെന്നും പിഎംഎ സലാം വിശദീകരിക്കുന്നു.

ഇടത് സര്‍ക്കാര്‍ നിയമിച്ച ഒരു മുസ്‌ലിം അംഗം രണ്ട് അമുസ്‌ലീങ്ങളെ നിയമിച്ച് സാങ്കേതികത്വം അവസാനിപ്പിക്കാനും നിലവിലുള്ള ബോര്‍ഡിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നും കോടതിയില്‍ നിലപാടെടുത്തത് ഇടത് കാപട്യത്തിന്റെ സൂചയാണെന്ന ആരോപണവുമുണ്ട്. മതപണ്ഡിതരുമായും നിയമ വിദഗ്ധരുമായും കൂടിയാലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുക തന്നെ ചെയ്യും. അതിനിടയില്‍ കുളം കലക്കി മീന്‍ പിടിക്കാമെന്ന പ്രതിപക്ഷ നേതാവിന്റെ മോഹം വെറും വ്യാമോഹമാണെന്നും വിമര്‍ശനമുന്നയിക്കുന്നതാണ് ലേഖനം. ആരാണ് കേന്ദ്രത്തിന് ചൂട്ടുപിടിച്ചതെന്ന് ജനത്തിന് അറിയാമെന്നും സ്വന്തം ഘടകകക്ഷിയെ പോലും ഇരുട്ടില്‍ നിര്‍ത്തിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീയില്‍ ഒപ്പുവെച്ചതെന്നും പി എം എ സലാം ആരോപിക്കുന്നുണ്ട്.

Content Highlights: Muslim League General Secretary PMA Salam has accused the LDF government of paving the way for increased central intervention in Waqf administration. In a detailed article, he alleged that the government transferred Waqf appointments to the PSC before the Waqf Amendment Act and claimed sustained League protests forced the decision to be reversed.

To advertise here,contact us