ഉദുമയില്‍ എല്‍ഡിഎഫിന് ഭരണനഷ്ടം; UDF അവിശ്വാസം പാസായി

23 അംഗ ഭരണസമിതിയില്‍ യുഡിഎഫിന് 12 സീറ്റും എല്‍ഡിഎഫിന് 11 സീറ്റും ആയിരുന്നു ലഭിച്ചത്

കാസര്‍കോട്: ഉദുമ പഞ്ചായത്തില്‍ എല്‍ഡിഎഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. പ്രസിഡന്റ് പി വി രാജേന്ദ്രനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പതിനൊന്നിനെതിരെ പന്ത്രണ്ട് വോട്ടുകള്‍ക്കാണ് പാസായിയത്. 23 അംഗ ഭരണസമിതിയില്‍ യുഡിഎഫിന് 12 സീറ്റും എല്‍ഡിഎഫിന് 11 സീറ്റും ആയിരുന്നു ലഭിച്ചത്.

എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചന്ദ്രന്‍ നാലാം വാതുക്കലിന്റെ വോട്ട് അസാധുവാവുകയായിരുന്നു. തുടര്‍ന്ന് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തുകയും പിന്നീട് നടന്ന നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് ഭരണം പിടിച്ചെടുക്കുകയുമായിരുന്നു. യുഡിഎഫിന്റെ അവിശ്വാസ പ്രമേയം വിജയിച്ചതോടെ ഉദുമ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടു. യുഡിഎഫ് പുതിയ പ്രസിഡന്റിനെ തീരുമാനിച്ചിട്ടില്ല.

Content Highlights: The LDF has lost the president position in Uduma Panchayat

To advertise here,contact us