കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ മദ്യക്കുപ്പിയുമായി എത്തിയ യുവാവ് ഹോട്ടല്‍ അടിച്ച് തകര്‍ത്തു. അക്രമാസക്തനായ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്നാണ് കീഴ്പ്പെടുത്തിയത്. ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
യുവാവിനെ കരുനാഗപ്പള്ളി പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ തവണ കഴിച്ചപ്പോള്‍ മന്തിയുടെ അളവ് കുറഞ്ഞ് പോയതാണ് പ്രകോപന കാരണമെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. ഹോട്ടലിലെ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.
ഇന്നലെ രാത്രിയായിരുന്നു യുവാവിന്റെ പരാക്രമം. യാതൊരു പ്രകോപനവുമില്ലാതെ യുവാവ് ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഉള്‍പ്പടെ ഇടപെട്ട് ഇയാളെ പിടിച്ചുവെക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Content Highlights: A dispute over the quantity of mandi served at a hotel in Kollam allegedly led a youth to return with a liquor bottle and vandalise the premises. Police have initiated legal action and are investigating the incident.