തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകാര്യം വിളവൂര്‍ക്കല്‍ ആണ് സംഭവം. 30കാരിയായ കാവ്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജനാലയില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇന്ന് വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം നടന്നത്. എട്ട് വര്‍ഷം മുന്‍പായിരുന്നു കാവ്യയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. യുവതിക്ക് രണ്ടും ആറും വയസ് പ്രായമുള്ള കുട്ടികളുണ്ട്. കുട്ടികൾക്ക് ഭക്ഷണം നൽകാൻ വേണ്ടി മുറിക്ക് അകത്തുകയറിയ കാവ്യയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മലയിന്‍കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Woman found dead at husbands house in Thiruvananthapuram