കോഴിക്കോട്: കോഴിക്കോട് ലഹരി സംഘത്തിലെ പ്രധാനി പിടിയില്‍. പൂച്ച അര്‍ഷാദ് എന്ന് വിളിപ്പേരുള്ള പി വി അര്‍ഷാദ് ആണ് കസബ പൊലീസിന്റെ പിടിയിലായത്. മൂന്നിലധികം ലഹരിക്കേസുകളില്‍ പ്രതിയാണ് അര്‍ഷാദ്. കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ മാവൂര്‍ സ്വദേശി സലാമിന് എംഡിഎംഎ എത്തിച്ചുനല്‍കിയത് അര്‍ഷാദ് ആണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി വ്യാപക പരിശോധനയാണ് കോഴിക്കോട് നഗരത്തില്‍ ഉള്‍പ്പെടെ നടത്തുന്നത്.
അഞ്ച് വര്‍ഷം മുന്‍പ് പൂച്ച അര്‍ഷാദിനേയും സംഘത്തെയും മാവൂരിലെ ഹോട്ടലില്‍ സംഘടിപ്പിച്ച റെയ്ഡില്‍ പിടികൂടിയിരുന്നു. 500 ഗ്രാം ഹാഷിഷ് ഓയിലും ആറ് ഗ്രാം എംഡിഎംഎയും ഇവരില്‍ നിന്നും കണ്ടെത്തിയിരുന്നു. അര്‍ഷാദിന്റെ പേരിലായിരുന്നു മുറി ബുക്ക് ചെയ്തിരുന്നത്.
ഏകദേശം രണ്ട് ലക്ഷം രൂപയുടെ ലഹരി വസ്തുക്കളായിരുന്നു സംഘത്തില്‍ നിന്നും പിടിച്ചെടുത്തത്. വാഗമണില്‍ ഉള്‍പ്പെടെ ലഹരിപ്പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതില്‍ അര്‍ഷാദിന് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Content Highlights: Kasaba Police have arrested P V Arshad also known as Poocha Arshad At kozhikode