സംഗീതത്തിന്റെ അവതാരം; എസ് ജാനകിയുടെ വേർപാടിൽ ഓർമ്മകൾ പങ്കുവെച്ച് ശ്രീകുമാരൻ തമ്പി

സരിഗമ പോലും പഠിക്കാതെയാണ് ജാനകിയമ്മ ഇന്ത്യന്‍ സംഗീത ലോകത്തേയ്ക്ക് വന്നതെന്നും ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: വിഖ്യാത ഗായിക എസ് ജാനകിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. ജാനകിയമ്മക്ക് കേരള സംസ്ഥാന വാര്‍ഡ് വാങ്ങിക്കൊടുത്ത മൂന്ന് പാട്ടുകളില്‍ രണ്ടെണ്ണം തൻ്റേതാണെന്ന ഓര്‍മ്മ അദ്ദേഹം പങ്കുവെച്ചു. സരിഗമ പോലും പഠിക്കാതെയാണ് ജാനകിയമ്മ ഇന്ത്യന്‍ സംഗീത ലോകത്തേയ്ക്ക് വന്നതെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. എസ് ജാനകി സംഗീതത്തിന്റെ അവതാരം ആണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. 'ശാത്രീയസംഗീതം പഠിക്കാതെ കല്യാണി രാഗം പാടുന്നത് നിസാരമല്ല. അത്തരം ഒരു പ്രതിഭയായിരുന്നു അവര്‍. ഇന്ത്യയില്‍ ജാനകിയമ്മയോട് ഒപ്പം പിടിച്ച് നില്‍ക്കുന്ന ഗായകര്‍ കുറവാണ്. മലയാളം, തമിഴ്, കന്നട, തെലുങ്ക് മേഖലകളില്‍ ഒരുപോലെ പ്രശസ്തയായി. അവര്‍ മികച്ച സംഗീതജ്ഞയാണ്'; ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

88-ാം വയസിൽ മൈസൂരുവിലായിരുന്നു എസ് ജാനകിയുടെ അന്ത്യം. പതിനേഴ് ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ച സംഗീത പ്രതിഭയാണ് വിടവാങ്ങിയത്. അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കൊച്ചുമകള്‍ അപ്‌സരയാണ് സോഷ്യല്‍മീഡിയയിലൂടെ വിയോഗവിവരം പങ്കുവെച്ചത്. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രയാസകരമായ സമയത്ത്, തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് 14 തവണ ലഭിച്ചു. 2013ല്‍ പത്മഭൂഷണ്‍ ലഭിച്ചെങ്കിലും നിരസിക്കുകയായിരുന്നു. പ്രണയം, വിരഹം, ഭക്തി, വാത്സല്യം, കുട്ടിത്തം എന്നിങ്ങനെ ജാനകിക്ക് വഴങ്ങാത്ത ഭാവങ്ങളുണ്ടായിരുന്നില്ല. മൗനം പോലും മധുരമാക്കിയ ശബ്ദം.

1938-ൽ ഏപ്രിൽ 23-ന്‌ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച ജാനകി മൂന്നാം വയസിൽതന്നെ സംഗീതത്തോട്‌ ആഭിമുഖ്യ പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു. പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു. ജാനകിയുടെ സംഗീത വാസന വളർത്തുന്നതിൽ അമ്മാവൻ ഡോ. ചന്ദ്രശേഖർ നിർണായക പങ്കു വഹിച്ചിരുന്നു. അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരമാണ് സംഗീത പഠനത്തിനായി പിൽക്കാലത്ത്‌ മദ്രാസിലെത്തിയത്.

Content Highlights: Renowned lyricist Sreekumaran Thampi expressed grief over the death of legendary singer S Janaki. He shared his memories and paid tribute to her remarkable contribution to Indian music.

To advertise here,contact us